മരിയ ചുഴലിക്കൊടുങ്കാറ്റ് : 15 മരണം, 20 പേരെ കാണാനില്ല
മരിയ ചുഴലിക്കൊടുങ്കാറ്റ് വീശിയ കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ 15 പേര് മരിച്ചു. 20 പേരെ കാണാതായതായും പ്രധാനമന്ത്രി റൂസ്വെല്‍റ്റ് അറിയിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.തിങ്കളാഴ്ച രാത്രിയോടെയാണ് കാറ്റഗറി നാലില്‍ പെടുന്ന മരിയ ചുഴലിക്കാറ്റ് ഡൊമിനിക്കയില്‍ വീശിയത്. കാറ്റില്‍ നൂറിലധികം വീടുകളും നിരവധി സ്കൂളുകളും തകര്‍ന്നു. പലയിടത്തും വാര്‍ത്താവിനിമയ സൗകര്യം താറുമാറായിരിക്കുകയാണ്. ദ്വീപിലെ പ്രധാന ആശുപത്രിയില്‍ ഇപ്പോഴും വൈദ്യുതിയില്ല. വെള്ളം കയറിയത് കാരണം ജനറേറ്റര്‍ അകത്തേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
https://www.facebook.com/Malayalivartha