മെക്സിക്കോ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 273 കവിഞ്ഞു
മെക്സിക്കോയിൽ വൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 273 ആയി. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തി. എന്റിരെ റെബ്സ്മെൻ പ്രൈമറി സ്കൂളിന്റെ മൂന്നു നിലക്കെട്ടിടം അടക്കം പത്തിലധികം കെട്ടിടങ്ങളാണ് ഭൂചലനത്തിൽ തകർന്നത്. ഭൂചലനത്തെ തുടർന്നു മെക്സിക്കോ സിറ്റിയിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള രക്ഷാശ്രമങ്ങൾ നടക്കുകയാണ്. 11 കുട്ടികളെ സൈനികർ രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
1985ൽ ഇതേദിനത്തിൽ മെക്സിക്കോയിലുണ്ടായ ഭൂകമ്പത്തിൽ പതിനായിരം പേരാണു കൊല്ലപ്പെട്ടത്. ദുരന്തവാർഷികത്തിന്റെ സ്മരണ പുതുക്കി ചൊവ്വാഴ്ച മെക്സിക്കൻ സിറ്റിയിൽ ഭൂകമ്പം നേരിടാനുള്ള പരിശീലനത്തിൽ കുട്ടികളും പങ്കെടുത്തിരുന്നു. അതിനുതൊട്ടുപിന്നാലെയായിരുന്നു ഭൂകമ്പം.
https://www.facebook.com/Malayalivartha