പാക്കിസ്ഥാനിൽ വെച്ച് ബലൂചിസ്ഥാന് നേതാവ് അറസ്റ്റിൽ
ബലൂചിസ്ഥാന് നേതാവ് നാവാബ്സദാ ഖാസീൻ മാരി പാക്കിസ്ഥാനിൽ അറസ്റ്റിൽ. വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ 18 വർഷമായി യുഎഇയിൽ ഒളിവിൽ കഴിയുകയായിരുന്നു ഖാസീൻ.
2000 ജനുവരിയിൽ ജസ്റ്റീസ് നവാസ് മാരി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു. ജഡ്ജി കൊല്ലപ്പെട്ട കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണ് ഖാസീൻ വിദേശത്തേക്ക് കടന്നത്.
ഖാസീന്റെ മടങ്ങിവരവിൽ ബലൂചിസ്ഥാന് സർക്കാർ എതിർപ്പ് പറഞ്ഞിട്ടില്ല. എന്നാൽ ഖാസീനെതിരെ കേസ് നിലനിൽക്കുന്നുണ്ടെങ്കിൽ കോടതിയെ അഭിമുഖീകരിക്കേണ്ടി വരുമെന്നും സർക്കാർ പറഞ്ഞു. ഖാസീന്റെ മടങ്ങിവരുമായി ബന്ധപ്പെട്ട് യുഎഇയുമായി ഇടപെടൽ നടത്തിയിട്ടുണ്ടെന്ന ആരോപണം ബലൂചിസ്ഥാന് നിഷേധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha