ലണ്ടനിൽ യുബർ ടാക്സി സർവീസ് റദ്ദു ചെയ്തു
യൂബര്‍ ടാക്സിക്ക് ലണ്ടനില്‍ സര്‍വീസ് നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ട്രാന്‍സ്പോര്‍ട്ട് ഓഫ് ലണ്ടന്റെ പുതിയ തീരുമാനം 40,000 ഡ്രൈവര്‍മാരെയും 3.5 ദശലക്ഷം യാത്രക്കാരെയും പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ ഒന്നും പ്രതികരിച്ചിട്ടില്ല. ലൈസന്‍സ് റദ്ദാക്കിയ നടപടി സെപ്റ്റംബര്‍ 30ന് പ്രാബല്യത്തില്‍ വരും, വിലക്കിനെതിരെ യൂബറിന് 21 ദിവസത്തിനകം അപ്പീല്‍ നല്‍കാം. അപ്പീലിലൂടെ വിലക്ക് മറികടക്കാനായാല്‍ യൂബര്‍ കമ്പനിക്ക് സര്‍വ്വീസ് തുടരാന്‍ സാധിക്കും.
https://www.facebook.com/Malayalivartha