പൊതുസുരക്ഷയുമായി ബന്ധപ്പെട്ട് യൂബർ ടാക്സിക്ക് ലണ്ടനിൽ വിലക്ക്
പൊതുസുരക്ഷയുമായി ബന്ധപ്പെട്ട് ഓണ്‍ലൈൻ കാബ് സർവീസായ യൂബർ ടാക്സിക്ക് ലണ്ടനിൽ വിലക്ക്ഏർപ്പെടുത്തുന്നു. ഈ മാസം 30ന് നടപടി പ്രാബല്യത്തിലാകുമെന്ന് ട്രാൻസ്പോർട്ട് ഓഫ് ലണ്ടൻ വ്യക്തമാക്കി.
അധികൃതരുടെ നടപടി ലണ്ടനിലെ 35 ലക്ഷത്തോളം വരുന്ന യൂബർ ഉപഭോക്താക്കളെയും 40,000ത്തിലധികം വരുന്ന ഡ്രൈവർമാരേയും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha