അഗുങ് അഗ്നിപര്‍വതം വീണ്ടും പൊട്ടിത്തെറിക്കാനൊരുങ്ങുന്നു; ആശങ്കയോടെ ഇന്തോനേഷ്യ
ഇന്തോനേഷ്യയിലെ ബാലി ദ്വീപ സമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന അഗുങ് അഗ്നി പര്‍വ്വതം പൊട്ടിത്തെറിക്കാനൊരുങ്ങുന്നു. ഒരാഴ്ച്ചയായുള്ള ലാവയുടെ ഒഴുക്കും ചെറിയ തോതിലുള്ള ഭൂകമ്പവുമായി ഏതു നിമിഷവും പൊട്ടിത്തെറിക്കാനുള്ള സൂചനകള്‍ അഗുങ് കാണിച്ചു തുടങ്ങി. ഇതിനു മുമ്പ് 1963-ല്‍ അഗുങ് അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
50 വര്‍ഷം കഴിഞ്ഞെങ്കിലും ആശങ്ക അല്പം ഭയാനകമാണ്. ബാലി ദ്വീപിലെ ജനങ്ങളുടെ വര്‍ധനവും ജനസാന്ദ്രത കൂടുതലും ആശങ്കക്ക് ആക്കം കൂട്ടുന്നുണ്ട്. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ബാലി ദ്വീപില്‍ ടൂറിസ്റ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തെങ്കിലും അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചാലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ മുന്‍കൂട്ടി പറയാന്‍ കഴിയില്ല എന്നത് സര്‍ക്കാരിനെ കുഴക്കുന്നുണ്ട്. ജാവ വിമാനത്താവളങ്ങളിലെ വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പൊട്ടിത്തെറിച്ചാലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വലുതായിരിക്കും.
ഒന്നര ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇനിയും മാറ്റിപ്പാര്‍പ്പിക്കേണ്ട ആളുകളുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാറ്റിപ്പാര്‍പ്പിച്ച ആളുകളെ താല്‍ക്കാലിക ക്യാമ്പുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ആറ് മൈല്‍ ദൂരത്തേക്ക് വരെ അഗ്നി പര്വ്വതത്തില്നിന്നുള്ള പുക കാണുന്നുണ്ട്.
സെപ്റ്റംബര്‍ അവസാനത്തോടെയാണ് പൊട്ടിത്തെറിക്കാനുള്ള സൂചന പര്‍വ്വതം കാണിച്ചു തുടങ്ങിയത്. ശക്തമായ പുക പുറത്ത് വിടുന്നതോടെ ഏതു നിമിഷവും പൊട്ടിത്തെറിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha