പാക്കിസ്ഥാനിൽ പോലീസിനുനേരെ നടന്ന ചാവേർ സ്ഫോടനത്തിൽ അഞ്ച്പേർ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ചാവേർ സ്ഫോടനത്തിൽ അഞ്ച് പോലീസുകാർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലെ ക്വറ്റയിൽ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. പോലീസുകാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ആഭ്യന്തരമന്ത്രി സർഫ്രാസ് ബുഗ്തി പറഞ്ഞു.സ്ഫോടന വസ്തുകൾ നിറച്ച കാർ ഉപയോഗിച്ചായിരുന്നു ആക്രമണം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha