സിംബാബ്വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ ലോകാരോഗ്യ സംഘടനയുടെ ഗുഡ്വില് അംബാസഡറായി നിയമിച്ചു
സിംബാബ്വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ ലോകാരോഗ്യ സംഘടനയുടെ ഗുഡ്വില് അംബാസഡറായി നിയമിച്ചു. ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രയേസസാണ് ഇക്കാര്യം അറിയിച്ചത്.
മുഗാബെയുടെ തീരാവ്യാധികളോടു പോരാടുന്നതിനു സഹായിക്കുക എന്നതാകും ഗുഡ്വില് അംബാസഡര്‍ എന്ന നിലയില്‍ മുഗാബെയുടെ ഉത്തരവാദിത്തം. പൊതുആരോഗ്യരംഗത്ത് സിബംബ്വെന് സര്‍ക്കാരിന്റെ നടപടികള്‍ പ്രശംസനീയമാണെന്നും ലോകാരോഗ്യസംഘടനാ മേധാവി പറഞ്ഞു.
അതേസമയം, മുഗാബെയെ ഗുഡ്വില് അംബാസഡറായി നിയമിച്ചതിനെതിരെ നിരവധി പേര് രംഗത്തെത്തി. മുഗാബെയുടെ 37 വര്‍ഷത്തെ ഭരണകാലത്ത് സിംബാബ്വെയിലെ ആരോഗ്യരംഗം തകര്‍ന്നുവെന്നും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്നും മരുന്നുവിതരണം തടസപ്പെടുന്നുവെന്നുമാണ് വിമര്‍ശനം.
https://www.facebook.com/Malayalivartha