സ്പെയിൻ സർക്കാരിനെ ഭയമില്ല; പ്രതിഷേധവുമായി കാറ്റലോണിയ തെരുവിലേക്ക്
സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള കാറ്റലോണിയയുടെ ശ്രമത്തെ സ്വയംഭരണപദവി എടുത്തുകളഞ്ഞ് നിയമപരമായി അസാധുവാക്കാനാണ് സ്പാനിഷ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിൽ തടിച്ചുകൂടി.
ഭരണം പൂര്‍ണ്ണമായും ഏറ്റെടുക്കുമെന്നും, സ്വയംഭരണം റദ്ദാക്കുമെന്നുമുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കാറ്റലോണിയന്‍ പതാകയുമായും പ്ലക്കാര്‍ഡുകളുമായാണ് ജനക്കൂട്ടം തെരുവിലേക്കിറങ്ങിയത്. തങ്ങൾക്ക് സ്പെയിന് സര്‍ക്കാരിനെ പേടിയില്ലെന്നും അവർ അറിയിച്ചു.
ശനിയാഴ്ച വിളിച്ചുചേര്‍ത്ത അടിയന്തര മന്ത്രിസഭ യോഗത്തിലാണ് കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കാന്‍ തീരുമാനിച്ചത്. അടുത്ത ശനിയാഴ്ചയോടെ പ്രവിശ്യ സ്പെയിനിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുമെന്നും പ്രധാനമന്ത്രി മരിയാനോ രജോയ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പെയിനിലെ തെരുവുകള്‍ വീണ്ടും പ്രതിഷേധങ്ങള്‍ക്ക് വേദിയായത്.
https://www.facebook.com/Malayalivartha