ഇന്ത്യ ചൈന അതിര്‍ത്തിയിലെ റോത്തങ് പാസ് ഇന്ത്യ അടച്ചു
ഇന്ത്യ ചൈന അതിര്‍ത്തിയിലെ റോത്തങ് പാസ് ഇന്ത്യ അടച്ചു. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മാര്‍ച്ച് വരെയാണ് പാസ് അടച്ചിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ മൈസ് രണ്ടു ഡിഗ്രിയാണ് ഇവിടുത്തെ അന്തരീക്ഷ ഊഷ്മാവ്.
കഴിഞ്ഞ ദിവസംമുതല്‍ മഞ്ഞു വീഴാന്‍ ആരംഭിച്ചതിനെ തുടര്‍ന്ന് ഹിമാചലിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് മഞ്ഞുകാറ്റും വീശിത്തുടങ്ങിയിട്ടുണ്ട്.
വാഹനമോടിക്കുന്നവര്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha