ട്രെയിന്‍ 20 സെക്കന്‍ഡ് നേരത്തെ പുറപ്പെട്ടു: റെയില്‍വെ മാപ്പ് പറഞ്ഞു
പൊതുഗതാഗത സംവിധാനങ്ങള്‍ ജനങ്ങളോട് എത്രത്തോളം ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നതിന് ഉത്തമ മാതൃക കാണിക്കുകയാണ് ജപ്പാന് റെയില്‍വെ.
കഴിഞ്ഞ ദിവസം ടോക്യോ നഗരത്തിലൂടെ കടന്ന് പോകുന്ന സ്വകാര്യ റയില്‍വെയുടെ ഓപ്പറേറ്റര്‍ യാത്രക്കാരോട് മാപ്പ് ചോദിച്ചിരിക്കുകയാണ്. എന്തിനാണെന്നല്ലെ... നിശ്ചയിച്ചതിലും ഇരുപത് സെക്കന്‍ഡ് മുമ്പ് സ്റ്റേഷനില്‍ നിന്ന് വണ്ടി വിട്ടതിനെ തുടര്‍ന്നാണ് റെയില്‍വെ അധികൃതര്‍ യാത്രക്കാരോട് മാപ്പ് പറഞ്ഞത്.
ചൊവ്വാഴ്ച രാവിലെ സുക്ബ എക്സ്പ്രസ് മിനാമി നാഗരെയെമ സ്റ്റേഷനില്‍ നിന്നാണ് 20 സെക്കന്‍ഡ് നേരത്തെ പുറപ്പെട്ടത്. എന്നാല്‍ ട്രെയിന്‍ നേരത്തെ പുറപ്പെട്ട കാര്യം യാത്രക്കാര്‍ അറിഞ്ഞിരുന്നില്ല. ആരും പരാതിപെടുകയും ചെയ്തതുമില്ല. എങ്കിലും ഇത് ഗുരുതരമായ പ്രശ്നമാണെന്ന് കണ്ട് റെയില്‍വെ ഓപ്പറേറ്റര്‍ മാപ്പ് പറയുകയായിരുന്നു. ഭാവിയില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കരുതെന്ന് കമ്പനി ട്രെയിന്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവും നല്കി.
ടോക്യോയിലെ അകിഹബറയില് നിന്ന് സുകുബയിലെ ഇബാറകിയിലേക്കുള്ളതായിരുന്നു ട്രെയിന്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമാണ് ഇരു സ്റ്റേഷനുകള്ക്കുമിടയിലുള്ളത്. നിശ്ചിത സമയത്തിന് മുമ്പ് പുറപ്പെട്ട ട്രെയിന്‍ പിന്നാലെ ഇതേ റൂട്ടില്‍ നാല് മിനിറ്റിന് ശേഷം അടുത്ത ട്രെയിനെത്തും
https://www.facebook.com/Malayalivartha