യുഎസിലെ ഐ.ടി കമ്പനികളില്‍ എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ ശമ്പള പരിധി വര്‍ധിപ്പിക്കാനുള്ള ബില്‍ ഇന്ത്യന്‍ ഐ.ടി മേഖലക്ക് തിരിച്ചടി
യുഎസിലെ ഐ.ടി കമ്പനികളില്‍ എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ ശമ്പള പരിധി വര്‍ധിപ്പിക്കാനുള്ള ബില്‍ ഇന്ത്യന്‍ ഐ.ടി മേഖലക്ക് തിരിച്ചടിയാവും. രണ്ട് ദിവസം മുന്‍പാണ് ശമ്പള പരിധി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യുന്ന ബില്‍ യു.എസ് പ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചത്.
നിലവില്‍ എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പള പരിധി 60000 ഡോളറില്‍ നിന്നും 90000 രൂപയായി ഉയര്‍ത്തണമെന്നാണ് ബില്‍ പറയുന്നത്. എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബിരുദാനന്തര ബരുദം നിര്‍ബന്ധമാക്കാനും ബില്ലില്‍ വ്യവസ്ത ചെയ്യുന്നു.
ബില്‍ ഇരു സഭകളുടേയും പരിഗണനക്ക് വന്ന ശേഷം സെനറ്റ് അംഗീകാരം ലഭിച്ചാല്‍ മാത്രെമെ പ്രസിഡന്റിന്റെ പരിഗണനക്ക് അയക്കു. ജോലിക്കാരെ നിയമിക്കുന്ന കമ്പനികള്‍ തദ്ദേശീയര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ തട്ടിയെടുക്കുന്നത് തടയാനും ബില്ലില്‍ നിര്‍ദേശമുണ്ട്. ഇതില്‍ യാതൊരു ഇളവുകളും നല്‍കില്ലെന്നും ബില്ലില്‍ വ്യക്തമാക്കുന്നു. കുറഞ്ഞ ശമ്പളത്തിന് വിദേശീയരെ നിയമിക്കുന്നതില്‍ നിന്ന് തൊഴില്‍ദാതാക്കളെ പിന്തിരിപ്പിക്കാനുമുള്ള നീക്കമായാണ് ബില്ലിനെ കരുതുന്നത്.
എച്ച് വണ്‍ ബി വിസയിലെ ശമ്പള പരിധി വര്‍ധിപ്പിച്ചത്. ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. പ്രോജക്ട് മാനേജര്‍മാര്‍ക്ക് ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ 85000 ഡോളര്‍മുതല്‍ 130000 ഡോളര്‍ വരെയാണ് കഴിഞ്ഞ വര്‍ഷം വരെ ശമ്പള ഇനത്തില്‍ നല്കി വരുന്നത്. പെട്ടെന്നുണ്ടായ വര്‍ധന കമ്പനികള്‍ക്കും തിരിച്ചടിയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ഐ.ടി കമ്പനികളും യു.എസിലെ തങ്ങളുടെ ടെക് വിദഗ്ദരെ ആശ്രയിച്ചാണ് ബിസിനസ് മുന്നോട്ട് കൊണ്ട് പോവുന്നത്. പ്രതി വര്‍ഷം ശരാശരി 600 എച്ച് വണ്‍ ബി വിസക്കാണ് ഇന്ത്യന്‍ കമ്പനികള്‍ അപേക്ഷിക്കുന്നത്. എച്ച്വണ് ബി വിസയിലാണ് ഇന്ത്യന്‍ ഐ.ടി വിദഗ്ധര്‍ അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha