Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐഎസ് വിതച്ച ദുരിതം പേറുന്ന ഇറാഖിലെ പാവങ്ങൾക്ക് വേണ്ടി സമ്മാനമായി കിട്ടിയ ആഡംബര ലംബോർഗിനി കാർ ലേലം ചെയ്യാനൊരുങ്ങി ഫ്രാൻസീസ് പാപ്പ

19 NOVEMBER 2017 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...

ബഹിരാകാശത്ത് യുദ്ധം നടത്താൻ ഒരുക്കങ്ങൾ നടത്തുകയാണ് ചൈന...ചന്ദ്രനെ യുദ്ധക്കളമാക്കാൻ ഒരുങ്ങുകയാണ്.. ഉദ്ദേശം ഈ നിധി സമ്പാദിക്കുക മാത്രമല്ല, അതിനപ്പുറം എന്തെങ്കിലും ഉണ്ടാകുമെന്നും നാസ..

ഒമ്പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം...ഉംറ തീര്‍ഥാടനത്തിനായി ഇറാനിയന്‍ തീര്‍ഥാടക സംഘം മദീനയിലെത്തി...ഊഷ്മള വരവേല്‍പ്പ് നല്‍കി..ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി...

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്

ലോകത്തിലേ സമാനതകള്‍ ഇല്ലാത്ത ആഢംബരക്കാര്‍ ഈ ഇടെയാണ് മാര്‍പ്പാപ്പക്ക് സമ്മാനമായി കിട്ടിയത്.ഫ്രാന്‍സീസ് പാപ്പക്ക് ഒരു ജീവിത ശീലമുണ്ട്. തന്റെ നിത്യ ഉപജീവനത്തിനും മറ്റുമല്ലാതെ ഒന്നും ആ പദവി വഴി അദ്ദേഹം കൈയ്യില്‍ കരുതില്ല. കിട്ടുന്ന എല്ലാ സമ്മാനവും..അത് എത്ര വിലപ്പെട്ടതാണേലും പാപ്പ ദാനം ചെയ്യും. സഭയുടെ പണപെട്ടിയിലേക്കും മുതലിലേക്കും വരവ് വയ്ക്കുകയുമില്ല. സഭയും വിശ്വാസവും വേറെ..സമ്മാനവും പണവും ഒക്കെ വേറെ.ഇതാണ് പാപ്പയുടെ നയം.

ആഡംബര കാര്‍ വിപണിയിലെ മുടിചൂടാമന്നരായ ലംബോര്‍ഗിനി കമ്പനി തങ്ങളുടെ പുതിയ ഒരു മോഡല്‍ കാര്‍ പോപ്പിന് സമ്മാനിച്ചു. രണ്ട് കോടിയില്‍പരം വില വരുന്ന ആ കാര്‍. എന്നാല്‍ ഞാന്‍ ഇത് എന്തു ചെയ്യും എന്നായിരുന്നു പാപ്പയുടെ ആദ്യ ചോദ്യം. കാരണം കര്‍ദ്ദിനാള്‍ ആയിരുന്നപ്പോഴും ബസിലും തീവണ്ടിയിലും ആയിരുന്നു പാപ്പയുടെ യാത്രകള്‍. കര്‍ദിനാള്‍ പോയിട്ട് താഴേ തലത്തിലുള്ള പള്ളി വികാരി പോലും കാറില്‍ അല്ലാതെ ഇന്ന് കേരളത്തില്‍ യാത്ര ചെയ്യില്ല എന്ന് ഓര്‍ക്കണം. വീട് വെഞ്ചരിക്കാന്‍ പോലും സ്ഥലത്തേ ഏറ്റവും വല്ല വണ്ടിക്ക് ചെന്ന് അവരേ ആനയിക്കണം. എന്നാല്‍ അവരുടെ തലവന്റെ വിനയം നോക്കുക..നമ്മുടെ കാഞ്ഞിരപ്പള്ളി മെത്രാന്‍ പോലും നിലവിലേ ആഢംബരകാര്‍ മാറ്റിയിട്ട് അര കോടിയുടെ മറ്റൊരുകാറാണ് പിരിവു നേര്‍ച്ച കാശ് എടുത്ത് വാങ്ങിച്ചത്.



കേരളത്തില്‍ ഈ ഇയിടെ മറ്റൊരു തിരുമേനി വാങ്ങിച്ചത് ഒന്നര കോടിയുടെ ബെന്‍സ് കാര്‍.ഇയാള്‍ മൂന്നാമത്തേ ആഢബരക്കാറായിരുന്നു വാങ്ങിക്കുന്നത്. ശ്രീ. ശ്രീ രവിശങ്കറിന്റേയും, മറ്റ് സ്വാമിമാരുടേയും വാഹന ഭ്രമത്തിനു ഒട്ടും കുറവില്ല. മിക്കവരും വിദേശത്തുനിന്നും കാര്‍ ഇറക്കുമതി ചെയ്താണ് ഉപയോഗിക്കുന്നത്. വൈദീകര്‍ എല്ലാവരും ആഢബര കാര്‍ ഉപേക്ഷിക്കണം എന്ന് പാപ്പ 2013ല്‍ നിര്‍ദ്ദേശം നല്കിയിട്ടും ഒരു ഫലവും ഉണ്ടായില്ല. എന്തായാലും കിട്ടിയ കാര്‍ ലേലം ചെയ്ത് ഇറാഖിലേ ദരിദ്രര്‍ക്കായി കൊടുക്കുകയാണ് പാപ്പ.

ബോണറ്റില്‍ അദ്ദേഹം ഒരിക്കലും മായ്ക്കാനാകാത്ത കൈയ്യൊപ്പ് ചാര്‍ത്തി. ഇതുകൊണ്ട് തന്നെ വിപണി മൂല്യത്തിന്റെ 10 ഇരട്ടി മോഹ വില കാറിനു കിട്ടും എന്നാണ് കരുതുന്നത്. സ്വര്‍ണ്ണ ചായം കൊണ്ടലങ്കരിച്ച് പ്രത്യേകമായി നിര്‍മിച്ച വെളുത്ത ഹ്യുറാകാന്‍ ശ്രേണിയില്‍ പെട്ട കാറാണ് പോപ്പിന് കമ്പനി സമ്മാനിച്ചത് . പോപ്പിന്റെ വസതിയുടെ മുന്നില്‍ ലംബോര്‍ഗിനി അധികൃതര്‍ നേരിട്ടെത്തിയാണ് കാര്‍ സമ്മാനിച്ചത്. കാറിന് മുന്നില്‍നിന്ന് പ്രാര്‍ത്ഥിച്ച പോപ്പ് ബോണറ്റില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. പിന്നീടാണ് ഇത് ലേലം ചെയ്ത് വില്‍ക്കുന്ന കാര്യം പോപ്പ് അറിയിച്ചത്. 2018 ആദ്യം തന്നെ പുതിയ ലംബോര്‍ഗനിയുടെ ലേലവും നടക്കും.



പലപ്പോഴും വിപ്ലവാത്മകമായ തീരുമാനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും സഭയെ ഞെട്ടിച്ചയാളാണ് പോപ്പ് ഫ്രാന്‍സിസ്. കളിമണ്ണ്‌കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചുവെന്നും ഏതാനും ദിവസംകൊണ്ട് ദൈവം പ്രപഞ്ചം സൃഷ്ടിച്ചുവെന്നുമുള്ള കഥകളെ തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞത് ദൈവം ഒരു മാജിക്കുകാരനല്ല എന്നാണ്. ''ദൈവമൊരു മാജിക്കുകാരനല്ല. അദ്ദേഹത്തിന്റെ കയ്യില്‍ മാന്ത്രികവടിയില്ല. സൃഷ്ടി സംബന്ധിച്ചുള്ള ഉല്‍പ്പത്തി പുസ്തത്തിന്റെ വ്യാഖ്യാനം ശരിയല്ല. പ്രപഞ്ചം ഈ രീതിയിലായത് ആറോ ഏഴോ ദിവസംകൊണ്ടല്ല, കോടാനുകോടി വര്‍ഷത്തെ പരിണാമ പ്രക്രിയയിലൂടെയാണ്'', ഇങ്ങനെയാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.



ബിഗ് ബാംഗ് തിയറി ശരിവച്ച് ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തെ അദ്ദേഹം ഇങ്ങനെ തള്ളിപ്പറഞ്ഞത് വലിയ വിവാദത്തിന് വഴിവെച്ചു. കളിമണ്ണ് സിദ്ധാന്തം തലയിലേറ്റി നടന്ന മതമനസുകളില്‍ ശാസ്ത്രത്തിന്റെ പ്രാധാന്യം അദ്ദേഹം പകര്‍ന്നുനല്‍കി. വിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ക്ക് പൗരോഹിത്യം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്രിസ്തു കാണിച്ചുതന്ന മാതൃകയ്ക്ക് എതിരായി ജീവിതം നയിക്കുന്ന ക്രിസ്ത്യാനികളേക്കാള്‍ ദൈവത്തിന് പ്രിയപ്പെട്ടവര്‍ നിരീശ്വരവാദികളും കമ്യൂണിസ്റ്റുകാരുമാണെന്നായിരുന്നു സഭയെ നടുക്കിയ അദ്ദേഹത്തിന്റ മറ്റൊരഭിപ്രായം. പിന്നീട് കാല്‍ കഴുകള്‍ ശുശ്രൂഷയില്‍ നിലനിന്ന എല്ലാ മുന്‍ രീതികളേയും കാറ്റില്‍ പറത്തി അഭയാര്‍ത്ഥികളായ സ്ത്രീകളേയും പുരുഷന്മാരെയും അദ്ദേഹം ഉള്‍പ്പെടുത്തി. പിന്നീട് കാല്‍കഴുകള്‍ ശുശ്രൂഷയില്‍ സ്ത്രീകളേയും ഉള്‍പ്പെടുത്തണമെന്ന ഒരു നിര്‍ദ്ദേശം അദ്ദേഹം സഭകള്‍ക്ക് നല്‍കി.



മാര്‍പാപ്പയ്ക്ക് സമ്മാനം നല്‍കിക്കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി, കാര്‍ പ്രേമികളുടെ എക്കാലത്തേയും സ്വപ്ന വാഹനമാണ്. ഫെറാറി കാര്‍ കമ്പനിയുടെ ഉടമസ്ഥനായ എന്‍സോ ഫെറാറിയില്‍നിന്ന് നേരിട്ട അപമാനമാണ് ട്രാക്ടര്‍ നിര്‍മാതാവായ ഫെറൂച്ചിയോ ലംബോര്‍ഗിനി എന്ന മുന്‍ ഇറ്റാലിയന്‍ വ്യോമസേനാ മെക്കാനിക്കിനെ പുതിയ കാര്‍ കമ്പനി തുടങ്ങാന്‍ പ്രേരിപ്പിച്ചത്. പിന്നീട് ട്രാക്കുകളില്‍ ഫെറാറി ഭയക്കുന്ന എതിരാളിയാകാന്‍ ലംബോര്‍ഗിനിക്ക് കഴിഞ്ഞു. പിന്നീട് ആഢംബര എസ്യുവികളുടെ ആദ്യ രൂപം നിര്‍മിച്ചതും ലംബോര്‍ഗിനിയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (1 hour ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (1 hour ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (2 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (2 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (2 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (2 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (2 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (2 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (2 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (6 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (6 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (6 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (9 hours ago)

Malayali Vartha Recommends