ജപ്പാനിലെ സഗാമി ബേ തുറമുഖത്ത് യുഎസ്എസ് ബെന്‍ഫോള്‍ഡ് എന്ന യുദ്ധക്കപ്പൽ ടഗ് ബോട്ടില്‍ ഇടിച്ചു
സെന്‍ട്രല്‍ ജപ്പാനിലെ സഗാമി ബേ തുറമുഖത്ത് യുഎസ് യുദ്ധക്കപ്പല്‍ ടഗ് ബോട്ടില്‍ ഇടിച്ചു. യുഎസ്എസ് ബെന്‍ഫോള്‍ഡ് എന്ന യുദ്ധക്കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
കപ്പലിന് ചെറിയതോതിൽ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്ത് അമേരിക്കയുടെ യുഎസ്എസ് ജോണ്‍ മക്കൈന് എന്ന യുദ്ധക്കപ്പല്‍ ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ചിരുന്നു. 10 യുഎസ് നാവികരാണ് ആ അപകടത്തില്‍ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha