യു.എസില്‍ കൊല്ലപ്പെട്ട ഷെറിന് മാത്യൂസിനെ അടക്കം ചെയ്ത സ്ഥലം വെളിപ്പെടുത്തി
യു.എസില്‍ കൊല്ലപ്പെട്ട എറണാകുളം സ്വദേശികളായ ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന് മാത്യൂസിന്റെ മൃതദേഹം സംസ്കരിച്ച സ്ഥലം വെളിപ്പെടുത്തി. വെസ്ലി-സിനി ദമ്പതികളുടെ ഡാളസ്സിലുള്ള വീടിനടുത്താണ് ഷെറിനെ സംസ്കരിച്ചിരിച്ചിരിക്കുന്നത്. സംസ്കാരത്തിനു ശേഷം ഈ സ്ഥലം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.
ഷെറിന് സൂസന് മാത്യൂസ് എന്നാണ് കല്ലറയില്‍ പതിച്ചിട്ടുള്ള കല്ലില്‍ കൊത്തിയിരിക്കുന്നത്. വളരെ കുറച്ച് പേര് മാത്രമായിരുന്നു ഷെറിന്റെ സംസ്കാരത്തില്‍ പങ്കെടുത്തത്. യു.എസിലെ ഇന്ത്യന്‍ ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തുകയായിരുന്ന ഷെറിനെ നവംബര്‍ ആദ്യമാണ് കാണാതായത്. തുടര്‍ന്ന് വീടിന്റെ മുക്കാല്‍ കിലോ മീറ്റര്‍ അകലെയുള്ള കലുങ്കിന് അടിയില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.
സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ള ദമ്പതികളെ ഇവരുടെ സ്വന്തം കുഞ്ഞിനെ കാണുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.വീട്ടിലെ ഗാരേജില്‍ വച്ച് നിര്‍ബന്ധിച്ച് പാല് കുടിപ്പിച്ചപ്പോള്‍ കുഞ്ഞിന്റെ തൊണ്ടയില്‍ പാല് കുരുങ്ങുകയായിരുന്നുവെന്നായിരുന്നു വെസ്സി മൊഴി നല്കി. എന്നാല്‍, അടിയന്തര ആരോഗ്യ സര്‍വീസിന്റെ സേവനം വെസ്സി തേടിയില്ല. നഴ്സ് കൂടിയായ ഭാര്യ സിനിയെപ്പോലും വെസ്സി ഈ വിവരം അറിയിച്ചിരുന്നില്ല എന്നു മാത്രമല്ല, ശരീരത്തില്‍ നിന്നു ചൂടു പോകും മുന്‍പേ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha