ജറുസലം പ്രഖ്യാപനത്തിൽ ജര്‍മനിയില്‍ വന്‍ പ്രതിഷേധം ; ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധത്തിൽ നിശ്ചലമായി ബര്‍ലിൻ നഗരം
ജറുസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിക്കെതിരെ ജര്‍മന്‍ തലസഥാനമായ ബര്‍ലിനില്‍ വന്‍ പ്രതിഷേധം. ബര്‍ലിനിലെ നെവുകൊലയിലാണ് ആയിരങ്ങള്‍ പങ്കെടുത്ത വന്‍ പ്രതിഷേധ പ്രകടനം നടന്നത്. പ്രതിഷേധക്കാര്‍ ഇസ്രയേല്‍ പതാകകള്‍ കത്തിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുത്ത മൂന്ന് ഡസനിലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് നീതിന്യായ വകുപ്പ് മന്ത്രി ഹെയ്കോ മാസ് പറഞ്ഞു.
https://www.facebook.com/Malayalivartha