ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരില്‍ ആറ് വയസ്സുകാരനും... 70 കോടി
യൂട്യൂബ് വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരില്‍ ആറ് വയസ്സുകാരനും. ഈ കൊച്ചുമിടുക്കന്റെ സാമ്പാദ്യം 70 കോടി. യൂട്യൂബ് വഴി കളിപ്പാട്ടങ്ങള്‍ റിവ്യൂ ചെയ്താണ് റയാന് എന്ന കൊച്ചുമിടുക്കന് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും സമ്ബന്നരായ യൂട്യൂബര്‍മാരില്‍ ഒരാളാണ് റയാന്. ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് യുട്യൂബിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരുടെ കൂട്ടത്തില്‍ എട്ടാം സ്ഥാനമാണ് റയാന്.
ചെറുപ്പം മുതലേ കളിപ്പാട്ടങ്ങളോട് കൂടുതല്‍ താല്പര്യം ഉണ്ടായിരുന്ന റയാന് അതിന്റെ റിവ്യൂ കാണുന്ന ശീലവുമുണ്ടായിരുന്നു. ഇതിനിടെയാണ് തനിക്കും ഇങ്ങനെ റിവ്യൂ ചെയ്താലെന്താ എന്ന് അച്ഛനോടും അമ്മയോടും നാലാം വയസ്സില്‍ റയാന് ചോദിക്കുന്നത്. ഇപ്പോള്‍ അച്ഛന്റെയും അമ്മയുടെയും സഹായത്തോടെ വീട്ടിലിരുന്ന് തന്നെയാണ് റയാന് ജോലി ചെയ്യുന്നത്. റയാന് ടോയ്സ് റിവ്യൂ എന്ന പേരിലാണ് റയാന് യൂ ടൂബില്‍ ചാനല്‍ തുടങ്ങി വീഡിയോകള്‍ പബ്ലിഷ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha