പ്രതിസന്ധി മറികടക്കാൻ സൗദി അറേബ്യ; ഇന്ത്യക്ക് തിരിച്ചടി ; വില വർധനവിന് സാധ്യത
സാമ്പത്തിക പ്രതിസന്ധിയിലായ സൗദി അറേബ്യയുടെ പുതിയ തിരുമാനങ്ങൾ ഇന്ത്യക്ക് തിരിച്ചടിയാകും. ആഗോള വിപണിയില്‍ എണ്ണ വില കുറയുന്നത് പിടിച്ചുനിർത്താനായിഏഷ്യന് രാജ്യങ്ങള്‍ക്ക് നല്കുന്ന എണ്ണയുടെ അളവ് കുറയ്ക്കാനാണ് സൗദിയുടെ തീരുമാനം. ഇത് കൂടാതെ എണ്ണ വില സൗദിയില്‍ വര്‍ധിപ്പിക്കാനും തിരുമാനമായി എന്നാണ് റിപ്പോർട്ടുകൾ.
സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഏഷ്യയിലെ പ്രധാന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും ഏഷ്യയിലേക്കുള്ള കയറ്റുമതി സൗദി കുറച്ചാല്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കാണ് തിരിച്ചടിയാകുക. സൗദിയില്‍ നിന്നുള്ള എണ്ണയുടെ വരവ് കുറഞ്ഞാല്‍ സ്വാഭാവികമായും ഇന്ത്യയിൽ എണ്ണ വില കൂടും. എന്നാല്‍ അമേരിക്കയ്ക്കും യൂറോപ്പിനും നല്കുന്ന എണ്ണ കുറയ്ക്കില്ല.
https://www.facebook.com/Malayalivartha