അമേരിക്കൻ നിഘണ്ടു മെറിയം വെബ്സ്റ്ററിന്റെ 2017ലെ വാക്ക്; 'ഫെമിനിസം'
അമേരിക്കയിലെ പ്രധാന നിഘണ്ടുവായ മെറിയം വെബ്സ്റ്റർ 2017ലെ വാക്കായി ഫെമിനിസം തിരഞ്ഞെടുത്തു. ഫെമിനിസം എന്ന വാക്ക് ഓൺലൈൻ തിരച്ചിൽ നടത്തിയതിൽ 2016നെക്കാളും 2017ൽ എഴുപതു ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്.
ഡൊണൾഡ് ട്രംപ് അധികാരത്തിലെത്തിയശേഷം രാജ്യത്തെ ലൈംഗിക അരാജകത്വങ്ങൾക്കെതിരേ യുഎസ് വനിതകൾ നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്നാണ് ഈ വാക്കിന്റെ ജനപ്രീതി ഉയർന്നതെന്നും ഡിക്ഷണറി അധികൃതർ പറയുന്നു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ലിംഗസമത്വം, സ്ത്രീകളുടെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള കൂട്ടായ്മ എന്നിങ്ങനെയാണ് ഡിക്ഷണറി ഫെമിനിസത്തിനു നല്കിയിരിക്കുന്ന പുതിയ നിർവചനം.
കോംപ്ലിസിറ്റ് എന്ന വാക്കാണ് ജനപ്രീതിയിൽ രണ്ടാമത്. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ, ട്രംപിനെക്കുറിച്ചു നടത്തിയ ഒരു പ്രസ്താവനയിൽ ഉപയോഗിച്ച ഡൊറ്റാർഡ് ആണ് മൂന്നാമത്തെ പദം.
https://www.facebook.com/Malayalivartha