ഫിലിപ്പീൻ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ ഇരുപത്തൊന്നുകാരന് നാടുകടത്തലും മൂന്നു മാസം ജയിൽ ശിക്ഷയും
ഫിലിപ്പീൻ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാവിന് ദുബായിൽ മൂന്നു മാസം ജയിൽ ശിക്ഷയും ശിക്ഷ കഴിഞ്ഞ് നാട് കടത്തലും. ഇരുപത്തൊന്നുകാരനായ ഈ യുവാവ് ദുബായിൽ ഒാഫീസ് അസിസ്റ്റന്റ് ആയാണ് ജോലി ചെയ്യുന്നത്.
ഇയാൾ യുവതിയുടെ കുളിമുറിയുടെ മതിലിൽ ചെറിയ ദ്വാരമുണ്ടാക്കി മൊബൈൽ ക്യാമറ ഉപയോഗിച്ചാണ് കുളി സീനുകൾ ചിത്രീകരിച്ചത്. ഇയാൾ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. മൂന്നു തവണ ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തിയെന്നും അവ നശിപ്പിച്ചു കളഞ്ഞുവെന്നുമായിരുന്നു ഇയാളുടെ മൊഴി. 2017 ഒക്ടോബർ 10ന് അൽ റഫ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്.
https://www.facebook.com/Malayalivartha