" വണ്‍ പ്ലസ് " ഡോട്ട് നെറ്റിലെ സുരക്ഷാ പാളിച്ച; അന്വേഷണം അവസാനിപ്പിച്ച് അധികൃതർ
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിർമ്മാതാക്കളായ വണ്‍പ്ലസിന്റെ ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്ത്തപ്പെട്ടിരിക്കുന്നുവെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണം വണ്‍ പ്ലസ് അവസാനിപ്പിച്ചു.
2017 നവംബര്‍ പകുതി മുതല്‍ ഈ മാസം 11 വരെയുള്ള കാലയളവില്‍ വണ്‍ പ്ലസ് ഡോട്ട് നെറ്റില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയവരുടെ വിവരങ്ങളാണ് ചോര്‍ന്നത്. വണ്‍പ്ലസിന്റെ നാല്പതിനായിരത്തോളം വരുന്ന ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്ത്തപ്പെട്ടിരിക്കാമെന്നാണ് കമ്പനി അറിയിക്കുന്നത്.
വണ്‍ പ്ലസ് ഡോട്ട് നെറ്റില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങിയ ഉപയോക്താക്കളുടെ അക്കൗണ്ടിനില്നിന്ന് പണം വലിക്കപ്പെടുന്നത് തിരിച്ചറിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്.
ഈ മാസം 16ന് പുറത്തുവന്ന വാര്‍ത്തകളെത്തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ വണ്‍ പ്ലസ് ബ്ലോക്ക് ചെയ്തിരുന്നു. വെബ്സൈറ്റ് വഴിയുള്ള പേമെന്റ് സംവിധാനത്തിന് സുരക്ഷയുണ്ടെന്നാണ് വണ്‍ പ്ലസിന്റെ വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha