ടിബറ്റിലെ ലാസയില്‍ ജോംഗ്ഹാംഗ് ബുദ്ധമത ക്ഷേത്രത്തില്‍ തീപിടിത്തം
ടിബറ്റിലെ ലാസയില്‍ ജോംഗ്ഹാംഗ് ബുദ്ധമത ക്ഷേത്രത്തില്‍ തീപിടിത്തം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.
അതേസമയം, തീപിടിത്തത്തെക്കുറിച്ചുള്ള ഫോട്ടോകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നത് ചൈന ബ്ലോക്ക് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ജോംഗ്ഹാംഗ് ബുദ്ധമത ക്ഷേത്രം യുനെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് പട്ടികയില്‍ പെടുന്നവയാണ്.
https://www.facebook.com/Malayalivartha