കങ്കാരുക്കളെ കണ്ട് കാർ നിര്‍ത്തിയതാ! പത്തൊമ്പതുകാരനായ യുവാവിന് കങ്കാരുവിന്റെ ആക്രമണത്തെത്തുടർന്ന് താടിയെല്ല് തകർന്നു
പത്തൊമ്പതുകാരനായ ജോഷ്വാ ഹെയ്ഡനും സഹോദരനും ഒന്ന് കാറിൽ ചുറ്റാനിറങ്ങിയതായിരുന്നു. യാത്രാമധ്യേ കുറച്ച് കങ്കാരുക്കളെ കണ്ട് കാർ നിര്‍ത്തി. പിന്നെ പെട്ടെന്നായിരുന്നു കങ്കാരുക്കളുടെ ആക്രമണം. കാറിന്റെ മുന്‍വശത്തെ ഗ്ലാസ് കംഗാരുവിന്റെ ആക്രമണത്തില്‍ തകര്‍ന്നു. ഓസ്ട്രേലിയയിലാണ് സംഭവം. പെട്ടെന്നുള്ള ആക്രമണമായതിനാല്‍ ഒന്നും ചെയ്യാനും കഴിഞ്ഞില്ല.
കംഗാരുവിന്റെ ആക്രമണത്തില്‍ ജോഷ്വായ്ക്ക് കാറിന്റെ വാതിലില്‍ തലയിടിച്ചു. ഇയാളുടെ താടിയെല്ല് തകര്‍ന്നിരിക്കുകയാണ്. ഇയാളുടെ കണ്ണിനും ഗുരുതര പരിക്കേറ്റിറ്റുണ്ട്. ജോഷ്വയുടെ മുഖം നീര് വന്ന വീര്‍ത്ത നിലയിലായത് കൊണ്ട് ശസ്ത്രക്രിയ നടത്താന്‍ ഇനിയും കാത്തിരിക്കണം. അപ്രതീക്ഷിത ആക്രമണത്തിന്റെ നടുങ്ങലിലായിരുന്നുവെങ്കിലും പിന്നീട് മനസാന്നിധ്യം വീണ്ടെടുത്ത് സഹോദരന് ഇയാളെ പെര്‍ത്തിലുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha