ഓസ്ട്രേലിയ ചുഴലിക്കാറ്റ് ഭീതിയിൽ; മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ കെല്‍വിന്‍ ചുഴലിക്കാറ്റ് വീശിയടിച്ചേക്കും
പശ്ചിമ ഓസ്ട്രേലിയയില്‍ കെല്‍വിന്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ തുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് കാറ്റ് ശക്തമായി വീശുവാൻ തുടങ്ങിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഇപ്പോൾ വീശിക്കൊണ്ടിയയ്ക്കുന്ന കാറ്റിനു 165 കിലോമീറ്റര്‍ വേഗതയിലാണുള്ളതെന്നും കാറ്റിന്റെ വേഗത ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിക്കുന്നു.
മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ ചുഴലി വീശിയടിച്ചേക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മനുഷ്യജീവനും വീടുകള്‍ക്കും കാറ്റ് ഭീഷണിയായേക്കുമെന്നും പില്ബറ മേഖലയിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നുമാണ് മുന്നറിയിപ്പ്.
പില്ബറയിലും കിംബറയിലും ചില റോഡുകള്‍ അടച്ചു. കാറ്റഗറി രണ്ടില്‍ പെടുന്ന കാറ്റാണ് തീരത്ത് വീശിയതെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
https://www.facebook.com/Malayalivartha