റഷ്യയിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവയ്പ്പ്; പ്രത്യേക പ്രാർഥനാ ചടങ്ങുകൾ കഴിഞ്ഞ് മടങ്ങിയവർക്കു നേരെയാണ് ആക്രമണം; വെടിവയ്പ്പിൽ നാലു പേർക്ക് പരിക്ക്
റഷ്യയിലെ ക്രിസ്ത്യൻ പള്ളിയിൽ 23വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ വെടിവയ്പ്പ്. പ്രത്യേക പ്രാർഥനാ ചടങ്ങുകൾ കഴിഞ്ഞ് മടങ്ങിയവർക്കു നേരെയായിരുന്നു ആക്രമണമുണ്ടായത്. റഷ്യയിലെ കിസ്ലയറിലുള്ള പള്ളിയിലാണ് സംഭവം നടന്നത്. വെടിവയ്പ്പിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു. തുടർന്ന് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വെടിയുതിർത്ത യുവാവിന്റെ താമസസ്ഥലമടക്കമുള്ള കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. അക്രമി ഏതെങ്കിലും ഭീകര സംഘടനകളിൽ അംഗമല്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. സ്ഥലത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha