ആഭരണഭ്രമം മൂത്താൽ ഇങ്ങനെയും ചെയ്യുമോ ? ; " ചെറുവിരൽ നെക്ലേസി " നെതിരെ വിമർശനങ്ങൾ പെരുകുന്നു
ആഭരണങ്ങളോട് താല്പര്യമില്ലാത്തവർ വളരെ കുറവാണ്. എന്നാൽ ഇത്തരത്തിലൊരു ഭ്രമം ഇത് വരെ ആരും കണ്ടു കാണില്ല. ലണ്ടന്‍ സ്വദേശിനിയായ ടോര്‍സ് റെയ്നോള്‍ഡും ആഭരണങ്ങളുടെ ആരാധികയാണ്. അങ്ങനെ ആരാധന മൂത്ത് യുവതി ഒരു നെക്ലേസ് ഉണ്ടാക്കി. വെറും നെക്ലേസല്ല, തന്റെ ചെറുവിരല്‍ മുറിച്ചെടുത്താണ് ടോര്‍സ് ആഭരണമുണ്ടാക്കിയത്.
കുറച്ചു നാൾ മുൻപാണ് ടോര്‍സ് തന്റെ ചെറുവിരല്‍ മുറിച്ച് പ്രത്യേക ലായനി അടങ്ങിയ കുപ്പിയിലിട്ട് വെച്ചത്. വിരലിനു കേടുപാടുകളുണ്ടാകാതിരിക്കാനാണ് ഇത്തരത്തിലൊരു ലായനി ടോര്‍സ് ഉപയോഗിച്ചത്. പിന്നീട് ഈ വിരൽ ഉപയോഗിച്ച് നെക്ലേസ് ഉണ്ടാക്കുകയായിരുന്നു.
താന്‍ വളരെ സന്തോഷവതിയാണെന്നും തന്റെ സുഹൃത്തും ഇങ്ങനെ ചെയ്തിരുന്നുവെന്നും യുവതി പറയുന്നു. അതേസമയം യുവതിയുടെ മാനസിക നില തകരാറിലാണെന്നും അതുകൊണ്ടാണ് ഇത്തരമൊരു സാഹസത്തിന് യുവതി തുനിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha