ഇത് ശാസ്ത്ര വിജയം ! ; " ചൊവ്വയെ " മരുഭൂമിയിൽ സൃഷ്ടിച്ച ഇസ്രയേല്‍ ശാസ്ത്രകാരന്മാര് തരംഗമാകുമെന്നു
ചൊവ്വാ പര്യവേഷമ ദൗത്യങ്ങൾ വളരെ സജ്ജീവമായി എല്ലാ രാജ്യങ്ങളിലും നടക്കവേ ചൊവ്വയിലേക്ക് കുടിയേറാനുള്ള തയ്യാറെടുപ്പുകളിലാണ് ഇസ്രയേല്‍. സംഭവം എന്താന്നെന്നല്ലേ ?...ഇസ്രായേലിലെ ഒരു മരുഭൂമിയിൽ ചൊവ്വയിലേതിന് സമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് ഇസ്രയേല്‍ ശാസ്ത്രകാരന്മാര്.
അന്തരീക്ഷം സൃഷ്ടിക്കുക മാത്രമല്ല അവിടെ താമസിക്കാനുള്ള മുന്നൊരുക്കവും നടത്തിക്കഴിഞ്ഞു ഈ വിരുതന്മാർ. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്ന ആദ്യ രാജ്യമാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പരീക്ഷണമെന്നും വിലയിരുത്തപ്പെടുന്നു.
ഡി-മാഴ്സ് എന്ന് നാമകരണപ്പെട്ടിരിക്കുന്ന പരീക്ഷണം ' നെഗവ് ' മരുഭൂമിയിലാണ് ആറ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ചേർന്ന് ഉണ്ടാക്കിയത്. ചൊവ്വയിലേതിന് സമാനമായ അന്തരീക്ഷമുണ്ടാക്കി അതില്‍, ബഹിരാകാശത്ത് ജീവിക്കുന്നതിന് സമാനമായ രീതിയില്‍ നാലുദിവസം താമസിച്ചുകൊണ്ടായിരുന്നു പരീക്ഷണം.
വിജനമായ മിറ്റ്സ്പെ റാമോണ്‍ പട്ടണത്തിന് സമീപത്തായിരുന്നു കൃത്രിമ ചൊവ്വ സജ്ജമാക്കിയത്. ആശയവിനിമയം, ഏകാന്തത, റേഡിയേഷന്, ജീവനെ കണ്ടെത്തല്‍ തുടങ്ങി വിവിധ തലങ്ങളിലുള്ള പരീക്ഷണങ്ങളും അവിടെ നടത്തി.
ചൊവ്വയിലേക്ക് കുടിയേറാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് മാത്രമായിരുന്നില്ല ഇതെന്ന് ജറുസലേം സര്‍വകലാശാലയിലെ ന്യൂക്ലിയര്‍ ഫിസിക്സ് പ്രൊഫസര്‍ കൂടിയായ ഗയ് റോണ്‍ പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റുള്ളവരുടെ താത്പര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
https://www.facebook.com/Malayalivartha