നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ
നാസ വിക്ഷേപിച്ച കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനി പുതിയ അന്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ പുറത്തു വന്നു. അന്യ ഗ്രഹങ്ങൾ കണ്ടെത്തുന്നതിനായാണ് നാസയുടെ കെപ്ലർ ദൂരദര്‍ശിനി വിക്ഷേപിച്ചിരുന്നത്.
ദൂരദര്‍ശിനി കണ്ടെത്തിയ ബഹിരാകാശ വസ്തുക്കളില്‍ നിന്നും 95 പുതിയ അന്യഗ്രഹങ്ങളെയാണ് ഗവേഷകർ തിരിച്ചറിഞ്ഞത്.
കൂടുതല്‍ ഗ്രഹങ്ങള്‍ കണ്ടെത്തുന്നതിനായി കെപ്ലര്‍ ദൂരദര്‍ശിനി ഇപ്പോള്‍ രണ്ടാം ഘട്ട ഉദ്യമത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ആദ്യശ്രമത്തില്‍ ആയിരക്കണക്കിന് ബഹിരാകാശ വസ്തുക്കളെയാണ് കെപ്ലര്‍ കണ്ടെത്തിയിരുന്നത്. രണ്ടാം ഘട്ടത്തില്‍ ഗ്രഹങ്ങളെന്നു കരുതുന്ന 300 ഓളം വസ്തുക്കളില്‍ നിന്നുള്ള വിവരങ്ങളാണ് കെപ്ലര്‍ ഭൂമിയിലേക്കയച്ചത്.
https://www.facebook.com/Malayalivartha