സ്രാവിന്റെ ആക്രമണം; മത്സ്യബന്ധന ബോട്ട് കടലിലേക്ക് മറിഞ്ഞു
സ്രാവിന്റെ ആക്രമണത്തെത്തുടർന്ന് മത്സ്യബന്ധന ബോട്ട് കടലിലേക്ക് മറിഞ്ഞു. ഓസ്ട്രേലിയയിലെ കിഴക്കൻ പോർട്ട് ബേയിലാണ് സംഭവം നടന്നത്. മത്സ്യ ബന്ധനത്തിനു പോയ സംഘം സ്രാവിനെ പിടിച്ച് ബോട്ടിനുള്ളിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
സ്രാവ് ബ്രെറ്റ് പാൽമറെന്ന 34കാരന്റെ കാലിൽ കടിക്കാൻ ശ്രമിച്ചു. എന്നാൽ ഇയാൾ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സ്രാവ് വീണ്ടും ബോട്ടിലിടിച്ചതോടെ ബോട്ട് വെള്ളത്തിലേക്ക് മറിയുകയും തുടർന്ന് പാൽമറും സംഘവും ബോട്ട് ഉപേഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.
https://www.facebook.com/Malayalivartha