പൂര്‍ണ്ണനഗ്നരായി പോത്തിന്റെ പുറത്തു കയറി വിലസി; ശേഷം ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു; ദമ്പതികള്‍ക്കെതിരെ കേസ്
പൂര്‍ണ്ണനഗ്നരായി പോത്തിന്റെ പുറത്തു കയറി ഊരുചുറ്റിയ ദമ്പതികള്‍ക്കെതിരെ കേസെടുത്തു. ഫിലിപ്പിന്‍സിലെ ലിയാമ് കോക്സ് എന്നയാള്‍ നടത്തുന്ന ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയതായിരുന്നു ബ്രിട്ടിഷ് സ്വദേശികളായ ദമ്പതികൾ. അവിടെ വച്ചാണ് ഇവർ വിവസ്ത്രരായി പോത്തിന്റെ പുറത്തുകയറി യാത്ര തുടങ്ങിയത്.
ദമ്പതികൾ പോത്ത് സവാരിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതോടെ സംഭവം വിവാദമായി. തുടർന്ന് ചിത്രങ്ങൾ പിൻവലിച്ചെങ്കിലും തങ്ങളുടെ സംസ്കാരത്തെ അപമാനിച്ചതിനാൽ ഇവര്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു. ഫിലിപ്പീന്‍സിലെ ദേശിയ മൃഗമാണു പോത്ത്.
https://www.facebook.com/Malayalivartha