ഇതൊരൊന്നൊന്നര തട്ടിപ്പ് ! ; വൈദ്യപരിശോധനയുടെ പേരില്‍ യുവതികളില്‍ നിന്നും കുത്തിയെടുത്തത് ലക്ഷങ്ങൾ വിലയുള്ള ദ്രാവകം
തട്ടിപ്പിന്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ട് എന്നാൽ ഇത്തരത്തിലൊരു തട്ടിപ്പ് ഇതാദ്യമായിരിക്കും. സംഭവം എന്താണെന്നല്ലേ ?...അടുത്തിടെ പാക് അധീന പഞ്ചാബിലെ ഹഫീസാബാദില്‍ കണ്ടെത്തിയ തട്ടിപ്പ് ഭീതിജനകമാണ്.
വൈദ്യപരിശോധനയുടെ പേരില്‍ യുവതികളില്‍ നിന്ന് സ്പൈനല്‍ ഫ്ളൂയിഡ് ശേഖരിച്ച് വില്പന നടത്തുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.
സർക്കാർ വിവാഹ ധനസഹായം നൽകുന്നുവെന്നും നട്ടെല്ലില്‍ നിന്നും ദ്രാവകം കുത്തിയെടുത്തു പരിശോധന നടത്തിയാല്‍ മാത്രമേ പണം കിട്ടുള്ളുവെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പുകാരുടെ ഇടപെടൽ. ഇത്തരത്തിൽ സ്പൈനല്‍ ഫ്ളൂയിഡ് ശേഖരിക്കുകയും അത് വൻ വിലയ്ക്ക് വിൽക്കുകയുമായിരുന്നു തട്ടിപ്പുകാരുടെ ലക്ഷ്യം.
വൈദ്യപരിശോധനയ്ക്കായെത്തിയ 17 കാരി അവശനിലയിലായതിനെത്തുടർന്നു കാരണം തിരക്കിയിറങ്ങിയ പിതാവാണ് ഈ വന്‍ തട്ടിപ്പിനെ വെളിച്ചത്താക്കുന്നത്. ഇതോടെ ഇവർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു .
ഇത്തരത്തിൽ 14 ഓളം സ്ത്രീകളിൽ നിന്നും ഫ്ളൂയിഡ് ശേഖരിച്ചുവെന്നും പരാതിയിൽ പറയുന്നു. പാക് അധീന പഞ്ചാബിലെ ഹഫീസാബാദ് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളാണ് തട്ടിപ്പിന് ഇരയായത്.
https://www.facebook.com/Malayalivartha