34 കാരിയ്ക്ക് ബാർബിഡോളാകാൻ മോഹം; ചെയ്തു കൂട്ടിയ കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാത്തത്
പല തരത്തിലുള്ള ആഗ്രഹങ്ങൾ കണ്ടിട്ടുണ്ട് പക്ഷെ ഇത്തരത്തിലൊരു ആഗ്രഹം ഇതാദ്യമായിരിക്കും. എന്നാൽ ആഗ്രഹം മാത്രമല്ല സവിശേഷത തന്റെ ആഗ്രഹത്തിനായി ചെയ്തു കൂട്ടുന്ന കാര്യങ്ങളും അതിനായി ചിലവാക്കിയ പണവുമൊക്കെയാണ് ഈ യുവതിയെ വ്യത്യസ്തയാക്കുന്നത്.
പ്രായം മുപ്പത്തിനാലായെങ്കിലും ബ്രിട്ടീഷുകാരി കെറി മൈല്‍സിനു ബാർബിഡോളുകളെന്നാൽ ജീവനാണ്. കല്യാണം കഴിച്ചു കുട്ടികളായെങ്കിലും കെറിയുടെ ആഗ്രഹങ്ങൾ പതിയെ തല പൊക്കാൻ തുടങ്ങി. വേറൊന്നുമല്ല തന്റെ ഇപ്പോഴുള്ള രൂപം മാറി ബാർബിയെപ്പോലെയാകണം. തന്റെ ആഗ്രഹം നിറവേറാനായി കെറി തുടർച്ചയായ ശസ്ത്രക്രിയകൾ ചെയ്യുവാൻ തുടങ്ങി. ഈ ആഗ്രഹത്തിനെ എതിർത്താൽ ഭർത്താവിനെപ്പോലും ഡിവോഴ്സ് ചെയ്യുമെന്നാണ് കെറി പറയുന്നു.
ഇതിനായി സ്ഥിരം ഡോക്ടറുടെ അടുക്കൽ തന്നെയാണ് ഈ യുവതി. മൂക്ക്, ചുണ്ട്, മാറിടങ്ങള്‍, നിതംബം എന്നുവേണ്ട ഡോക്ടര്‍മാര്‍ കത്തിവയ്ക്കാത്ത ഭാഗങ്ങളൊന്നും കെറിയുടെ ശരീരത്തിലില്ല. തന്റെ ശാസ്ത്രക്രിയകൾക്കുവേണ്ടി മാത്രം ഈ യുവതി പൊടിച്ചത് ഒരു ലക്ഷം പൗണ്ടാണ് (ഇന്ത്യൻ രൂപ ഏകദേശം 9000000 ലക്ഷം). തന്റെ വരുമാനം ഒന്നിനും തികയുന്നില്ലെന്നറിഞ്ഞിട്ടു പോലും ആഗ്രഹം കൈ വിടാതെ മുന്നോട്ടു പോകുകയാണ് കെറി.
ഇത്രയും കഷ്ടപ്പെട്ടിട്ടും ബാര്‍ബിയുടെ രൂപത്തിന്റെ ഏഴയലത്തുപോലും എത്തിയിട്ടില്ല. എന്നാല്‍ അതൊന്നും സമ്മതിച്ചുതരാന്‍ കെറി ഒരുക്കമല്ല. ബാര്ബിയുടേതു പോലുള്ള വേഷങ്ങള്‍ വാങ്ങിച്ചുകൂട്ടുന്ന തിരക്കിലാണ് ഇവരിപ്പോള്‍. പുറത്തിറങ്ങുന്നത് ഇതും ധരിച്ചാണ്. അത്ഭുത വസ്തുവിനെ കാണുന്നതുപോലെ ആളുകള്‍ തുറിച്ചുനോക്കുന്നതിലൊന്നും കെറിക് പരാതിയേ ഇല്ല മറിച്ച് സന്തോഷമേയുള്ളൂ.
https://www.facebook.com/Malayalivartha