നഗ്നത മറയ്ക്കാനുള്ളതല്ല, പ്രദര്‍ശിപ്പിക്കാനുള്ളതാണ്...സെക്സ് ക്ലബ്ബ് തേടി എത്തുന്നത് നിരവധി പേര്, ക്ലബ്ബിലെത്തുന്നവര്‍ക്ക് സൗജന്യമായി കോണ്ടം നല്‍കും, ബ്ലൂ ഫിലിമുകളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും
ദമ്പതികളുടെ ലൈംഗിക ജീവിതം എപ്പോഴും സ്വകാര്യമായ ഒന്നാണ്.എന്നാല്‍ സെക്സ് ക്ലബ്ബ് എന്ന ആശയം വച്ച് ലൈംഗിക ജീവിതത്തെ തുറന്ന് കാട്ടുകയാണ് ഇവിടെ ഒരു ദമ്പതികള്‍.
31കാരനായ ലോറന്‍സും 25കാരിയായ ജെസുമാണ് മറ്റ് ദമ്പതികളുമായി സെക്സിലേര്‍പ്പെടുന്നത്. 5 വര്‍ഷം മുമ്പാണ് ഇവര്‍ ഇത് ഒരു ബിസിനസാക്കുകയും സെക്സ് ക്ലബ് എന്ന ആശയത്തില്‍ മുന്നോട്ട് പോകുകയും ചെയ്തത്.
സ്വന്തമായി ക്ലബ് തുടങ്ങിയതിന് ശേഷം സെക്സില്‍ താല്‍പ്പര്യമുള്ളവര്‍ ഇവിടേക്ക് എത്തുകയും നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. ദമ്പതികളെ കൂടാതെ അവിവാഹിതരായ സ്ത്രീകള്‍ക്കും ക്ലബില്‍ പ്രവേശനം അനുവദിക്കും.
പരസ്പര വിശ്വാസവും ആശയവിനിമയവും മെച്ചപ്പെട്ടിട്ടുണ്ടെന്ന് ദമ്പതികള്‍ പറയുന്നു. സത്യസന്ധമായ പങ്കുവെയ്ക്കല്‍ ബന്ധത്തിന്റെ ആഴം മനസിലാക്കി തരാന്‍ സഹായിക്കും. ഇതിനാല്‍ പങ്കാളിയുമായി നമുക്ക് യാതൊന്നും മറച്ചുവെയ്ക്കേണ്ടി വരുന്നുമില്ല..
ഞങ്ങളുടേത് എല്ലാവരും മനസിലാക്കിയ ബന്ധമായിരുന്നില്ല. പക്ഷേ ഞങ്ങള്‍ സെക്സ് ശരിക്കും ആസ്വദിച്ചു. മറ്റുള്ളവരുടെ കൂടെ ആകുമ്പോഴാണ് അത് ശരിക്കും ആസ്വാദകരമാകുന്നത്. ശരിക്കും ഒരു കളി പോലെയാണ് സെക്സ്. ജെസ് വ്യക്തമാക്കുന്നു.
തന്റെ ഇത്തരത്തിലുള്ള ജീവിതം മാതാപിതാക്കള്‍ സ്വീകരിക്കുമോ എന്ന ഭയം ജെസിന് ഉണ്ടായിരുന്നു. തങ്ങളുടെ താല്‍പ്പര്യം ഇതാണെന്നും ഇതിന് വേണ്ടി ഒരു ക്ലബ് തുടങ്ങിയെന്നും ജെസ് മാതാപിതാക്കളെ ബോധ്യപ്പെടുത്തി. അവരുടെ ഒരേ ഒരു മകളെന്ന നിലയില്‍ ആദ്യം വിലക്കിയെങ്കിലും മകളുടെ ആഗ്രഹത്തിന് പിന്തുണയായി അവരും ഒപ്പം നിന്നുവെന്നും ജെസ് പറയുന്നു.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഇവരുടെ ക്ലബ് തുറക്കുക. ദമ്പതികള്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും മാത്രമാണ് പ്രവേശനമുള്ളൂ. അവിവാഹിതരായ പുരുഷന്മാര്ക്ക് ക്ലബിനുള്ളിലേക്ക് പ്രവേശനം അനുവദിക്കില്ല. എല്ലാ നിയമങ്ങളും പാലിച്ചാണ് ഈ ദമ്പതികള്‍ ക്ലബ് തുടങ്ങിയത്. ചിതീകരണം, വേശ്യാവൃത്തി, ലഹരിമരുന്ന് ഉപയോഗം എന്നിവ പൂര്‍ണമായും നിരോധിച്ചതാണ് ലോറന്സ്ജെസി ദമ്പതികളുടെ ക്ലബ്.
100 മുതല്‍ 200 ഡോളര്‍ വരെയാണ് ക്ലബിലെ ഒരു രാത്രിക്ക് ദമ്പതികള്‍ നല്‍കേണ്ട തുക. അവിവാഹിതരായ സ്ത്രീകള്‍ക്ക് 20 മുതല്‍ 50 ഡോളര്‍ വരെയാണ് തുക.
https://www.facebook.com/Malayalivartha