യൂണിസെഫ് ഡപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ജസ്റ്റിന് ഫോര്‍സിത് രാജിവച്ചു
യൂണിസെഫ് ഡപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ജസ്റ്റിന് ഫോര്‍സിത് രാജിവച്ചു. വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്നു പരാതി വന്നതിന് പിന്നാലെയാണ് രാജി. തനിക്കെതിരായ പരാതി ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടമേല്‍പ്പിക്കാതെ ഇരിക്കാനാണ് രാജിയെന്നു ഫോര്‍സിത് പറഞ്ഞു.
20112015 കാലത്ത് 'സേവ് ദ ചില്‍ഡ്രന്‍' ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തിരിക്കെ ഫോര്‍സിത് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. വസ്ത്രധാരണത്തെ കുറിച്ച് അവഹേളനപരമായ സന്ദേശമയച്ചുവെന്നു മൂന്നു യുവതികളാണ് പരാതിപ്പെട്ടത്. എന്നാല്‍ മൂന്നു പേരോടും അപ്പോള്‍ തന്നെ ക്ഷമാപണം നടത്തിയിരുന്നതായി ഫോര്‍സിത് പറഞ്ഞു.
https://www.facebook.com/Malayalivartha