കുഞ്ഞൻ പെൻസിൽ അത്ഭുതമാകുന്നു ! ;ലോകത്തിലേറ്റവും ചെറിയ പെൻസിൽ ശില്പിയെന്ന ബഹുമതി കരസ്ഥമാക്കി ഇന്ത്യക്കാരൻ
ലോകത്തിലെ ഏറ്റവും ചെറിയ പെൻസിൽ ശിൽപിയെന്ന ബഹുമതി കരസ്ഥമാക്കി ഇന്ത്യാക്കാരൻ. പ്രകാശ് ചന്ദ്ര ഉപാധ്യായ എന്ന ഉത്തരാഖണ്ഡുകാരനാണ് 5 മില്ലിമീറ്റർ നീളവും 0.5 മില്ലിമീറ്റർ വീതിയുമുള്ള പെൻസിലിന്റെ നിർമ്മാതാവ്.
ലോകത്തിലെ ഏറ്റവും ചെറിയ ഹാന്‍ഡ് മെയ്ഡ് പെന്‍സിലിന്റെ വലിപ്പമാണിത്. ഒരു ചെറിയ മരക്കഷ്ണത്തിലാണ് ഈ കുഞ്ഞൻ പെന്സിലിനെ ഒരുക്കിയിരിക്കുന്നത്. ചുവപ്പും കറുപ്പും അക്രലിക് നിറങ്ങൾ മനോഹരമാരക്കിയ ഈ കുഞ്ഞന്‍ പെന്സിലിനുള്ളിലുള്ളത് ഒരു ചെറിയ ഗ്രാഫൈറ്റ് കഷ്ണമാണ്. കാഴ്ച്ചയിൽ കുഞ്ഞനാണെങ്കിലും ഈ വിരുതനെ നിർമ്മിക്കാനായി ഉപാധ്യന്‍ നാലു ദിവസത്തോളം വേണ്ടി വന്നു.
ദക്ഷിണേന്ത്യ യിലെ ഗവേഷണ സ്ഥാപനമായ അസിസ്റ്റ് ഫൌണ്ടേഷന്റെ അംഗീകാരം ഈ കുഞ്ഞന്‍ പെന്സിലിനെ തേടിയെത്തി കഴിഞ്ഞു. അംഗീകാരങ്ങൾ ഉപാദ്ധായയെ തേടിയെത്തുന്നത് ഇതാദ്യമായല്ല. കുഞ്ഞന്‍ ശിൽപ്പങ്ങളുടെ നിർമാണങ്ങളാൽ ശ്രദ്ധേയനാണ് ഇദ്ദേഹം. ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകവും, മത ഗ്രന്ഥവും നിർമിച്ചതിന്റെ റെക്കോർഡും പ്രകാശ് ഉപാദ്ധ്യായുടെ പേരിലാണ്.
https://www.facebook.com/Malayalivartha