" എന്റെ ചിത്രങ്ങള്‍ കറുത്തവര്‍ കാണരുത് " ; ചിത്രങ്ങളോടൊപ്പമുള്ള ബിക്കിനി മോഡലിന്റെ വിവാദ പ്രസ്താവന വൈറലാകുന്നു
" എന്റെ ചിത്രങ്ങള്‍ കറുത്തവര്‍ കാണരുത് "- ബ്രിട്ടനിലെ പ്രശസ്ത ബിക്കിനി മോഡലായ അനസ്തേസ്യ സയിക്കിന്റെ വാക്കുകളാണിത്. കറുത്തവർ തന്റെ ചിത്രം കാണരുതെന്നും ഒരു കാരണവശാലും ചിത്രങ്ങൾ നല്‍കരുതെന്നുമാണ് മോഡൽ പറയുന്നത്.
ഫാഷന്‍ ഷോയ്ക്കെത്തിയ തന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ പോകാനൊരുങ്ങിയപ്പോഴാണ് അഭ്യര്‍ത്ഥനയുമായി മോഡല്‍ എത്തിയത്. അഭ്യര്‍ത്ഥനയുടെ രൂപത്തില്‍ തുടങ്ങിയെങ്കിലും ഒടുവില്‍ താക്കീതിന്റെ സ്വരമായി മാറുകയായിരുന്നു.
എന്നാൽ കാരണമെന്തെന്ന് തിരക്കിയിരുന്നെങ്കിലും മോഡലിന് മറുപടിയുണ്ടായിരുന്നില്ല. കാര്യങ്ങള്‍ ഇങ്ങനെയായിരുന്നെങ്കിലും അനസ്തേസ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തകര്‍ത്തോടുകയാണ്. കറുത്തവര്‍ നോക്കരുത് എന്ന അടിക്കുറിപ്പും ചില ചിത്രങ്ങള്‍ക്കുണ്ട്. തന്റെ ചിത്രങ്ങള്‍ കൂടുതല്‍ പേര് കാണാന്‍ മോഡല്‍ ഇറക്കിയ നമ്പറാണോ വിവാദ പ്രസ്താവന എന്നും സംശയമുണ്ട്.
https://www.facebook.com/Malayalivartha