ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയന്‍ പ്രദേശങ്ങളില്‍ നിന്നും സിവിലിയന്മാരുടെ കൂട്ടപ്പലായനം
ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയന്‍ പ്രദേശങ്ങളില്‍ നിന്നും സിവിലിയന്മാരുടെ കൂട്ടപ്പലായനം തുടരുന്നു. ഈസ്റ്റേണ്‍ ഗൂട്ടാ, അഫ്രിന് പ്രദേശങ്ങളില്‍ നിന്നായി 60,000ലേറെ സിവിലിയന്മാര്ടെ കൂട്ടപ്പലായനം നടത്തിയതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഡമാസ്കസ് പ്രാന്തത്തില്‍ വിമത നിയന്ത്രണത്തിലുള്ള ഈസ്റ്റേണ്‍ ഗൂട്ടായില്‍ നിന്ന് ഇതിനകം16,000 പേരാണ് പലായനം ചെയ്തത്. മേഖല തിരിച്ചുപിടിക്കാനുള്ള സിറിയന്‍ സര്‍ക്കാരിന് പിന്തുണയുമായി ഇവിടെ റഷ്യ കനത്ത വ്യോമാക്രമണമാണ് നടത്തുന്നത്. മണിക്കൂറില്‍ 800ല്‍ അധികം പേര് ഈസ്റ്റേണ്‍ ഗൂട്ടാ വിടുന്നുണ്ടെന്നാണ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
വടക്കന്‍ നഗരമായ അഫ്രിനില്‍ നിന്ന് 50,000ല്‍ അധികം പേരാണ് ഇതിനോടകം പലായനം ചെയ്തത്. റിയന്‍ സേനയും വിമതരും തമ്മിലുള്ള യുദ്ധം രൂക്ഷമായതോടെയാണ് ജനങ്ങള്‍ ജീവനുംകൊണ്ട് ചിതറിയോടുന്നത്. തുര്‍ക്കി സേനയാണ് അതിശക്തമായ വ്യോമാക്രമണം നടത്തുന്നത്
സിറിയന്‍ ആഭ്യന്തരയുദ്ധം എട്ടാംവര്ഷത്തേക്കു കടന്ന അവസരത്തിലാണു കൂട്ടപ്പലായനം. 2011ല്‍ പ്രസിഡന്റ് അസാദിനെതിരേ ആരംഭിച്ച സമാധാനപരമായ പ്രകടനങ്ങളാണ് പിന്നീട് ആഭ്യന്തരയുദ്ധമായി പരിണമിച്ചത്. ഇതിനകം നാലുലക്ഷം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. റഷ്യന്‍ ഇടപെടലോടെ രാജ്യത്തിന്റെ ഭൂരിഭാഗത്തിന്റെയും നിയന്ത്രണം കൈയടക്കാന്‍ അസാദ് ഭരണകൂടത്തിനായി.
https://www.facebook.com/Malayalivartha