പ്രച്ഛന്ന വേഷ മല്‍സരത്തില്‍ ചെകുത്താന്റെ വേഷം ധരിച്ച് സമ്മാനം വാങ്ങിയതിന് പിന്നാലെ അതേ വേഷമണിഞ്ഞ് പ്രശസ്ത മോഡല്‍ തൂങ്ങിമരിച്ചു
ഹാലോവീന്‍ പ്രച്ഛന്ന വേഷ മല്‍സരത്തില്‍ ചെകുത്താന്റെ വേഷം ധരിച്ച് സമ്മാനം വാങ്ങിയ പ്രശസ്ത മോഡല്‍ ഹാരിയറ്റ് പെനലോപ് ഹെന്റി ചെകുത്താന്റെ വേഷത്തിൽതന്നെ തൂങ്ങിമരിച്ച നിലയിൽ. ഇതിന് മുമ്പും ഹാരിയറ്റ് ആത്മഹത്യ ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിഷാദമനുഭവിക്കുന്ന സമയങ്ങളില്‍ ഹാരിയറ്റ്സ്വയം വേദനിപ്പിക്കുമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ദേഹം മുഴുവൻ ചുമന്ന പെയിന്റും തലയില്‍ കൊമ്പുമണിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ഇരുപത്തെട്ട് വയസു പ്രായമുള്ള ഹാരിയറ്റ് നല്ല ബന്ധത്തിലല്ലായിരുന്നെന്ന് ഹാരിയറ്റിന്റെ പങ്കാളി ജോഷ് മെര്‍സിയര്‍ പറഞ്ഞു. ഉടന്‍ തന്നെ പിരിയുമെന്ന് ഹാരിയറ്റ് സന്ദേശം അയച്ചിരുന്നുവെന്നും ജോഷ് പറയുന്നു. ഹാരിയറ്റ് ഇത്തരം സന്ദേശം പതിവായി അയക്കാറുള്ളതിനാൽ സന്ദേശത്തിന് അത്ര പ്രാധാന്യം നല്‍കിയില്ലെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha