ലോകത്തിലേറ്റവും വില കൂടിയ ചോക്ലേറ്റ് പ്രദർശനത്തിന്; വില കേട്ടാൽ ഏവരും ഒന്നമ്പരക്കും...!
ലോകത്തിലേറ്റവും വില കൂടിയ ചോക്ലേറ്റിന്റെ പ്രദർശനം പോർട്ടുഗലിലെ ഒബിഡോസ് ' ചോക്ലേറ്റ് ഫെയർ ' ൽ വച്ചു വെള്ളിയാഴ്ച്ച നടന്നു.
7,728 യൂറോ (ഇന്ത്യൻ രൂപ 6 ലക്ഷത്തിനു മുകളിൽ) ആണ് ഒരു ചോക്ലേറ്റിന്റെ വില. ഭക്ഷ്യയോഗ്യമായ സ്വർണ്ണത്താൽ ആവരണം ചെയ്ത ചോക്ലേറ്റിന്റെ ഉള്ളിൽ ലോകത്തിലേറ്റവും വിലപിടിപ്പുള്ള സുഗന്ധദ്രവ്യങ്ങൾ ആണ് നിറച്ചിരിക്കുന്നത്.
ചില്ലുകൂട്ടിലിരിക്കുന്ന ചോക്ലേറ്റിന് കാവലായി ആയുധധാരികളായ രണ്ടു ഉദ്യോഗസ്ഥരേയും ഇതിനു അരികിലായി നിർത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പോർച്ചുഗീസ് ചോക്ലേറ്റ് മേക്കർ ആയ ഡാനിയേൽ ഗോമസ് ആണ് ഡയമണ്ട് ഷെയ്പ്പിലുള്ള ഈ ചോക്ലേറ്റിന്റെ നിർമ്മാതാവ്. ലോകത്തിലേറ്റവും വിലയുള്ള ചോക്ലേറ്റ് എന്ന ബഹുമതി കരസ്ഥമാക്കി ഈ ചോക്ലേറ്റ് ഗിന്നസ്സ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha