139 യാത്രക്കാരുമായി യാത്ര തിരിച്ച വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം
കാഠ്മണ്ഡുവില്‍ ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. 139 യാത്രക്കാരുമായി യാത്ര തിരിച്ച മലേഷ്യന്‍ വിമാനമാണ് റണ്‍വേയില്‍ നിന്നും തെന്നിമാറിയത്. സംഭവത്തെ തുടര്‍ന്ന് കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം 12 മണിക്കൂര്‍ നേരത്തേയ്ക്ക് അടച്ചിട്ടു.കനത്ത മൂടല്‍ മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ പൈലറ്റ് തകരാര്‍ മനസ്സിലാക്കുകയും എയര്‍പോര്‍ട്ടിലേക്ക് സന്ദേശം കൈമാറുകയും ചെയ്തിരുന്നു. മലേഷ്യന്‍ വിമാനമായ ബോയിങ് 737 ആണ് അപകടത്തില്‍പ്പെട്ടത്.എന്നാല്‍ സ്പീഡില്‍ ടേക്ക് ഓഫീനായി ഒരുങ്ങിയപ്പോള്‍ സാധിക്കാതെ വിമാനം തെന്നിമാറുകയായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്കുന്ന വിശദികരണം.
വിമാനം മാറ്റിയതിന് ശേഷം എയര്‍പോര്‍ട്ട് വീണ്ടും തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മറ്റു വിമാനങ്ങള്‍ വൈകിയതോടെ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നു.
https://www.facebook.com/Malayalivartha