കരോക്കെ ലോഞ്ചിൽ വൻ തീപിടുത്തം; അപ്രതീക്ഷിത അപകടത്തിൽ 18 പേര് വെന്തുമരിച്ചു
ചൈനയിലെ കരോക്കെ ലോഞ്ചിൽ വൻതീപിടുത്തമുണ്ടായതായി റിപ്പോർട്ടുകൾ. മൂന്നുനില കെട്ടിടത്തിലാണ് അപ്രതീക്ഷിത തീപിടുത്തമുണ്ടായത്. കരോക്കെ ലോഞ്ച് ' കെടിവി ഹൗസ് ' എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
അപകടത്തില്‍ 18 പേര് മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ദ്ധരാത്രിയോടെയാണ് കെട്ടിടത്തിന് തീപിടിച്ചുവെന്ന് പറഞ്ഞ് പൊലീസിന് ഫോണ്‍ കോള്‍ എത്തിയത്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. അതേസമയം ശരിയായ സുരക്ഷാ മാനദണ്ഡങ്ങളില്ലാത്തതാണ് തീപിടുത്തത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha