എച്ച് വണ്‍ ബി വിസയിലുള്ളവരുടെ ഭാര്യമാരുടെ ജോലി റദ്ദാക്കും; വെട്ടിലായത് ആയിരക്കണക്കിന് ഇന്ത്യക്കാർ
എച്ച്-വണ്‍ ബി വിസ ചട്ടങ്ങൾ ട്രംപ് ഭരണകൂടം കർക്കശമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. എച്ച്-വണ്‍ ബി വിസയിലെത്തുന്നവരുടെ പങ്കാളികള്‍ക്ക് ജോലി നല്‍കാനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്താനാണ് യു.എസിന്‍റെ പുതിയ നീക്കം. ഇതോടെ വെട്ടിലായിരിക്കുന്നത് ആയിരക്കണക്കിന് ഇന്ത്യക്കാരാണ്.
70,000 പേരാണ് എച്ച് വണ്‍ ബി വിസക്കാരുടെ ഭാര്യമാര്‍ക്ക് അനുവദിക്കുന്ന എച്ച് 4 വിസയില്‍ യുഎസില്‍ കഴിയുന്നത്. ഇവരില്‍ നല്ലൊരു ശതമാനവും തൊഴിലെടുക്കുന്നവരാണ്.ഇതില്‍ 90 ശതമാനവും ഇന്ത്യക്കാരാണ് എന്നതാണ് പ്രധാനം.
എച്ച്-വണ്‍ ബി വിസയില്‍ ജോലിക്കെത്തുന്നവരുടെ പങ്കാളികള്‍ക്ക് പ്രത്യേക ഉത്തരവ് പ്രകാരം യു.എസില്‍ ജോലി ചെയ്യാനുള്ള വ്യവസഥ നിലവിലുണ്ട്. ഇതില്‍ മാറ്റം വരുത്താനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചത്.
അതേസമയം എച്ച് വൺ ബി വിസ നിയമത്തില്‍ തല്ക്കാലം മാറ്റം വരുത്തില്ലെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തിരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുകയായിരുന്നു. 2015 ല്‍ ഒബാമ ഭരണകൂടമാണ് എച്ച് 4 വിസക്കാര്‍ക്ക് യുഎസില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha