അഞ്ഞൂറ് കിലോ ഭാരമുള്ള ബോംബ് നിര്‍വീര്യമാക്കി; ജർമ്മൻ മണ്ണിൽ ഇനിയും പൊട്ടാതെ കിടക്കുന്നത് ഏതാണ്ട് 20,000 ബോംബുകള്‍
ജർമ്മൻ തലസ്ഥാനത്തെ റെയില്‍വേ സ്റ്റേഷന് സമീപം കണ്ടെത്തിയ അഞ്ഞൂറ് കിലോ ഭാരമുള്ള ബോംബ് അപകടമേതും തന്നെ ഇല്ലാതെ നിര്‍വീര്യമാക്കിയതായി റിപ്പോർട്ടുകൾ. രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിക്കുകയും എന്നാൽ പൊട്ടാതെ കിടക്കുകയും ചെയ്ത ബോംബാണ് ഇപ്പോൾ സുരക്ഷിതമായി നീക്കം ചെയ്തത്.
വെള്ളിയാഴ്ച രാവിലെ ബോംബ് നിര്‍വീര്യമാക്കുന്നതിനാല്‍ സമീപ പ്രദേശങ്ങളെല്ലാം ഒഴിപ്പിച്ചിരുന്നു. മണിക്കൂറുകളോളം റെയ്ല്‍വേ സ്റ്റേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. മൂന്നുലക്ഷം യാത്രക്കാരെയും, പതിനായിരത്തോളം പ്രദേശവാസികളായ താമസക്കാരെയും ബോംബ് നിര്‍വീര്യമാക്കല്‍ സാരമായി ബാധിച്ചു.
രാവിലെ ഒൻപതു മണിയോടെ ഒഴിപ്പിക്കല്‍ തുടങ്ങി. 11.30 ആകുന്നതോടെ നിര്‍വീര്യമാക്കുന്ന പ്രക്രിയ ആരംഭിച്ചു. 12 മണിയോടെ നിര്‍വീര്യമാക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി.
കഴിഞ്ഞകാലങ്ങളിലായി ഒട്ടനവധി ബോംബുകള്‍ ജര്‍മനിയുടെ മണ്ണില്‍ നിന്നും കണ്ടെടുത്ത് നിർവ്വീര്യമാക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധ കാലത്ത് ഉപയോഗിച്ച ഏതാണ്ട് 20,000 ബോംബുകള്‍ പൊട്ടാതെ ജര്‍മനിയുടെ മണ്ണില്‍ കിടപ്പുണ്ടെന്നാണ് കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha