മലിനീകരണം കുറയ്ക്കാൻ ജര്‍മ്മന്റെ പുത്തൻ പദ്ധതി; ഹൈവേകളില്‍ ഇലക്‌ട്രിക് ട്രാക്കുകളുടെ നിർമ്മാണം ആരംഭിച്ചു
ട്രാഫിക് മൂലം ഉണ്ടാകുന്ന മലിനീകരണം കുറയ്ക്കാനും, തടയാനുമായി ജര്‍മ്മന്‍ ഹൈവേകളില്‍ ഇലക്‌ട്രിക് ട്രാക്കുകൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി ആദ്യ ഇലക്‌ട്രിക് ട്രാക്കിന്റെ നിർമ്മാണം ആരംഭിച്ചതായി റിപ്പോർട്ടുകൾ.
ഇലക്‌ട്രിക് ട്രാക്കിലൂടെ മാത്രം ഓടുന്നതുകൊണ്ട് ട്രക്കുകളുടെ ഓവര്‍ ടേക്കിംങ്ങും, ഹൈവേകളിലെ ട്രാഫിക്കും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ വിശ്വാസം. ഇലക്‌ട്രിക് ട്രാക്കുകള്‍ നിര്‍മ്മിക്കാന്‍ ജര്‍മന്‍ ഗതാഗത വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നു.
ജര്‍മനിയിലെ ആദ്യ ഇലക്‌ട്രിക് ട്രക്ക് ട്രാക്ക് സിസ്റ്റം തുടങ്ങിയത് ഫ്രാങ്ക്ഫര്‍ട്ട് മുതല്‍ ഡാംസ്റ്റാട്ട് വരെ ആണ്. യൂറോപ്യന്‍ യൂണിയന്‍ ഇലക്‌ട്രിക് ട്രാക്ക് സിസ്റ്റം തുടങ്ങണമെന്ന് അംഗ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചെങ്കിലും സാമ്പത്തികമായി ഇത് തുടങ്ങാനോ നടപ്പാക്കാനോ ഇതേവരെ മറ്റ് രാജ്യങ്ങള്‍ക്ക് കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha