മെൽബണിൽ ഇന്ത്യൻ വിദ്യാർത്ഥിയുടെ ഉയിരെടുത്ത് സെൽഫി; കടലിലെ പാറക്കെട്ടിലൂടെ ഓടി നടന്ന് സെല്‍ഫി പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കാൽവഴുതി നിലത്ത് പതിക്കുകയായിരുന്നു
സെല്‍ഫിയെടുക്കുന്നതിനിടെ കടലിലെ പാറക്കെട്ടിന് മുകളില്‍ വീണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. പശ്ചിമ ആസ്ട്രേലിയയിലെ പ്രശ്സ്തമായ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ അങ്കിത് (20) ആണ് മരിച്ചത്.
ആസ്ട്രേലിയയിലെ ചരിത്ര പ്രധാന്യമുള്ള തുറമുഖ നഗരമായ ആല്ബേനിയയില് സുഹൃത്തുക്കളോടൊപ്പം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അങ്കിത്. ഇതിനിടെ പാറക്കെട്ടിലൂടെ ഓടി നടന്ന് സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കാല് വഴുതി 40 മീറ്റര്‍ താഴ്ചയിലുള്ള കടലിലേക്ക് വീഴുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. കടലിലെ പാറക്കെട്ടുമായി തലയിടിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
സംഭവത്തിന് ശേഷം ഹെലികൊപ്ടറില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, അങ്കിതിന്റെ രക്ഷിതാക്കളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha