ജനസംഖ്യാ നയത്തിൽ പുതിയ മാറ്റങ്ങളുമായി ചൈന ; മക്കള്‍ എത്രവേണമെന്ന് ഭാര്യാ ഭര്ത്താക്കന്മാര്ക്ക് തീരുമാനിക്കാം
ചൈനയുടെ നിലവിലെ കുടുംബാസൂത്രണ നയം നിര്‍ത്തലാക്കാന്‍ തീരുമാനം. നിലവിൽ നാം ഒന്ന് നമുക്ക് ഒന്ന് എന്ന നയമാണ് ചൈന പിന്തുഅടർന്നു പോകുന്നത്. ജനസംഖ്യ വർദ്ധനവ് ഏറ്റവും കൂടുതൽ എന്നതുതന്നെയാണ് ഇതിന് കാരണം.
വിവാദമായ ജനസംഖ്യാ നയം നിര്‍ത്തലാക്കാനും കുടുംബാസൂത്രണത്തില്‍ മാറ്റം വരുത്താനും ദി സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ചൈന രുങ്ങുകയാണ്. നിലവില്‍ ചൈനയില്‍ ഒരു ദമ്പതികള്‍ക്ക് കൂടിവന്നാല്‍ രണ്ട് മക്കള്‍ മാത്രമേ പാടുള്ളൂ. ഒരു കുടുംബത്തിന് ഒരു കുട്ടി എന്ന നയം തിരുത്തി കുറിച്ച് 2016ലാണ് രണ്ട് മക്കള്‍ ഒരു ദമ്പതികള്‍ക്ക് ആവാമെന്ന നയം ചൈനയില്‍ നിലവില്‍ വന്നത്. അതിന് മുമ്പ് 40 വര്‍ഷക്കാലം ഒരു ദമ്പതികള്‍ക്ക് ഒരു കുട്ടി മാത്രമേ ആകാമായിരുന്നുള്ളൂ.
നിലവില്‍ 1.4 ബില്ല്യണ്‍ ജനങ്ങളാണ് ചൈനയിലുള്ളത്. അതായത് യുണൈറ്റഡ് നേഷന്‍സിന്റെ കണക്കുകള്‍ പ്രകാരം ആഗോള ജനസംഖ്യയുടെ 19 ശതമാനവും ചൈനയിലാണുള്ളത്. പുതിയ മാറ്റം ദേശവ്യാപകമായി പ്രഖ്യാപിക്കാനാണ് ചൈന ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha