Widgets Magazine
18
Jun / 2018
Monday
Forex Rates:

1 aed = 18.53 inr 1 aud = 50.67 inr 1 eur = 78.99 inr 1 gbp = 90.36 inr 1 kwd = 225.12 inr 1 qar = 18.69 inr 1 sar = 18.15 inr 1 usd = 68.06 inr

EDITOR'S PICK


ലൈംഗികാരോപണത്തില്‍ കുടുങ്ങി ഒരു പ്രമുഖന്‍ കൂടി: ഡിസ്‌നി ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു


കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസെന്ന് തപ്‌സി പാനു


തന്നെയും അവര്‍ ക്ഷണിച്ചിരുന്നു.... വേശ്യാലയം നടത്തി പിടിയിലായവരെക്കുറിച്ച് ശ്രീറെഡ്ഡി


ജര്‍മനി മെക്‌സികോ പോരാട്ടത്തിന് ആവേശത്തുടക്കം; ലോകകപ്പിലെ കിരീടം നിലനിര്‍ത്തുന്ന രാജ്യമാകാനൊരുങ്ങിയാണ് ജര്‍മനി; യോഗ്യതാ റൗണ്ടില്‍ പത്തില്‍ പത്തു കളികളും ജയിച്ച ടീമാണ് ജര്‍മനി


ആദര്‍ശം മാത്രം പോര അച്ചടക്കവും വേണം... അച്ചടക്കം ഇല്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെ; ആദര്‍ശവീരന്‍ വി.എം. സുധീരനെതിരെ കെ.പി.സി.സി. അധ്യക്ഷന്‍ എംഎം ഹസന്‍; രാജ്യസഭാ സീറ്റ് വിവാദത്തില്‍ നേതാക്കള്‍ക്കെതിരെ ഒളിയമ്പ് 

രണ്ടാം ലോകമഹായുദ്ധം ശേഷം അമേരിക്കയിലെ ആയുധ കമ്പനികളുടെ പ്രധാന വരുമാന മാര്‍ഗം ഇരുകൊറിയകളുമായിരുന്നു. അടുത്തിടെ ഉത്തര, ദക്ഷിണ കൊറിയകള്‍ സമാധാന ഉടമ്പടിയില്‍ ഒപ്പ് വെച്ചതോടെ പണി പാളിയ ട്രംപ് പുതിയ കൗശലവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്

13 JUNE 2018 04:57 PM IST
മലയാളി വാര്‍ത്ത

ഉത്തരകൊറിയയുമായി സമാധാന കരാറില്‍ ഒപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ലോകമാധ്യമങ്ങള്‍ വാനോളം പുകഴ്ത്തുന്നു. എന്നാല്‍ സമാധാനം എന്ന പുറംമോടിയുടെ മറവില്‍ നടക്കാന്‍ പോകുന്നത് കോടികളുടെ ആയുധക്കച്ചവടമായിരിക്കുമെന്ന് നയതന്ത്രരംഗത്തെ ചില വിദഗ്ധര്‍ വിലയിരുത്തുന്നു. ശീതയുദ്ധകാലം മുതല്‍ ദക്ഷിണകൊറിയയുടെ തോളില്‍ കയ്യിട്ടുനടന്ന അമേരിക്ക ഒരു സുപ്രഭാതത്തില്‍ ഉത്തരകൊറിയന്‍ ഏകാധിപധി കിംജോങ് ഉന്നിന് മുന്നില്‍ സമാധാനത്തിന്റെ ഒലിവ് ചില്ലയുമായി പറന്നിറങ്ങിയിരിക്കുന്നു അതും സിംഗപ്പൂരില്‍. സമ്പൂര്‍ണ ആണവ നിരായൂധീകരണത്തിന് കിംജോങ് ഉന്‍ ഉറപ്പ് നല്‍കി. പകരം ഉത്തരകൊറിയയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ട്രംപ് ഉറപ്പ് നല്‍കി. എന്നാലത് എങ്ങനെയാണെന്ന് വ്യക്തമാക്കിയില്ല. ഇതാണ് ആയുധക്കച്ചവടത്തിനുള്ള നീക്കമാണ് ട്രംപ് നടത്തിയതെന്ന് നയതന്ത്രവിദഗ്ധര്‍ വിലയിരുത്താന്‍ കാരണം. 

കച്ചവടം ഉറപ്പാക്കുന്നതിന് മുന്നോടിയായാണ് ദക്ഷിണകൊറിയയുമായി കൊറിയന്‍ ഉപദ്വീപില്‍ നടത്തുന്ന സംയുക്ത സൈനിക അഭ്യാസം നിര്‍ത്തുമെന്ന് ട്രംപ് ഉറപ്പ് നല്‍കിയത്. അതേസമയം ദക്ഷിണകൊറിയയെ പൂര്‍ണമായി പിണക്കാനും ട്രംപ് തയ്യാറായില്ല. അതുകൊണ്ടാണ് ഉത്തരകൊറിയക്കെതിരെയുള്ള സാമ്പത്തിക ഉപരോധം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്് വ്യക്തമാക്കിയത്. സോവിയറ്റ് യൂണിയന്‍ സഖ്യവും അമേരിക്കന്‍ ചേരിയും പതിറ്റാണ്ടുകള്‍ നീണ്ട ശീതസമരത്തിന്റെ ഉപയുദ്ധമെന്ന് പറയാവുന്നതായിരുന്നു 1950-53 ല്‍ ഇരുകൊറിയകളും തമ്മില്‍ നടന്നത്. ഒരുവശത്ത് സോവിയറ്റ് യൂണിയനെ പിന്തുണയ്ക്കുന്ന ഉത്തരകൊറിയയും മറുവശത്ത് യുഎസിനെ പിന്തുണയ്ക്കുന്ന ദക്ഷിണ കൊറിയയും. സോവിയറ്റ് യൂണിയനും ചൈനയും ഉത്തരകൊറിയയ്‌ക്കൊപ്പം നിന്നു. യുഎസ് ദക്ഷിണകൊറിയയ്ക്കും.

1953 ല്‍ യുദ്ധം അവസാനിച്ചെങ്കിലും ഇരുകക്ഷികളും തമ്മിലുള്ള യുദ്ധ വിരാമ ഉടമ്പടി ഉണ്ടാക്കിയില്ല. വെടിനിര്‍ത്തല്‍ കരാര്‍ മാത്രമാണുണ്ടാക്കിയത്. അതിനാല്‍ സാങ്കേതികമായി യുദ്ധം അവസാനിച്ചിട്ടില്ല. ഉത്തര, ദക്ഷിണ കൊറിയകള്‍ മുമ്പുണ്ടാക്കിയതും ഇപ്പോള്‍ അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ സിംഗപ്പൂരിലും സമാധാന കരാര്‍ ഒപ്പിട്ടതോടെ യുദ്ധം തീരുന്നതിനുള്ള ഉടമ്പടിക്കു സാധ്യതയായി. പക്ഷെ, മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായുടെ കൗശലമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇരുകൊറിയകളുമായും അടുത്ത ശേഷം രണ്ട് കൂട്ടര്‍ക്കും ആയുധം വില്‍ക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. 

ജപ്പാന്റെയും സൗത്ത് കൊറിയയുടെയും മേല്‍ എപ്പോള്‍ വേണമെങ്കിലും ആണവ മിസൈല്‍ എപ്പോള്‍ പതിക്കും എന്ന ആശങ്ക ലോക രാജ്യങ്ങള്‍ക്കുണ്ടായിരുന്നു. അതിന് അമേരിക്കന്‍ പ്രസിഡന്റ് അറുതിവരുത്തിയെന്നാണ് ലോകമാധ്യമങ്ങള്‍ പുകഴ്ത്തുന്നത്. ഇത് മാധ്യമങ്ങളുടെ കച്ചവട തന്ത്രമാണ്. മുമ്പ് ഇരുകൊറിയകളും തമ്മിലടിച്ചപ്പോള്‍ യുദ്ധഭീഷണിയാണ് മാധ്യമങ്ങള്‍ കച്ചവടം ചെയ്തത്. ആണവ യുദ്ധ ഭീഷണി , നിമിഷങ്ങള്‍ കൊണ്ട് എല്ലാം കത്തിച്ചാമ്പലാകും! തുടങ്ങിയ ഭീതിജനകമായ ബ്രേക്കിംഗ് ന്യൂസുകളാണ് ആഗോളമാധ്യമങ്ങള്‍ വിറ്റ് റേറ്റിംഗ് കുത്തതെ ഉയര്‍ത്തിയത്. ഒന്നും സംഭവിക്കില്ലെന്ന് മാധ്യമങ്ങള്‍ക്കും ലോകനേതാക്കള്‍ക്കും അറിയാം.

എന്നാല്‍ അമേരിക്കയുടെ ആയുധവിപണിയെ ബാധിച്ച മാന്ദ്യം അകറ്റണമെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ വേണം. ഇത് കണ്ട് ലോകം ഞെട്ടണം. ലോകനേതാക്കള്‍ മത്സരിച്ച് ആയുധങ്ങള്‍ വാങ്ങിക്കൂട്ടണം, അത്രതന്നെ. രണ്ടാം ലോകമഹായുദ്ധം ശേഷം അമേരിക്കയിലെ ആയുധവിപണി ഏറ്റവും കൂടുതല്‍ ആയുധം നിര്‍മിച്ചു കയറ്റുമതി ചെയ്തത് ഇരു കൊറിയകളിലേക്കുമാണ്. അടുത്തിടെ ഇരുകൊറിയയും സമാധാന ഉടമ്പടിയില്‍ ഒപ്പ് വെച്ചതോടെ പണി പാളിയ ട്രംപ് ചെന്നായുടെ കോട്ടുംധരിച്ച് ഇറങ്ങിയിരിക്കുകയാണ്. കൊറിയന്‍ മുട്ടനാടുകള്‍ പാവങ്ങളല്ലാത്തത് കൊണ്ട് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാഹുബലി ദേവസേന കെമിസ്ട്രി സിനിമയില്‍ മാത്രമോ;.പ്രഭാസ് അനുഷ്‌കയുമായി പ്രണയത്തിലോ; ആ ചോദ്യത്തിന് പ്രഭാസിന്റെ മറുപടി  (19 minutes ago)

ബ്രസീലും സമനിലക്കുരുക്കില്‍; സൂബര്‍ സ്വിസ് പടയെ ഒപ്പമെത്തിച്ചത് അമ്പതാം മിനിറ്റിലെ ഷാക്കിരിയുടെ കോര്‍ണറിന് ആറു വാര അകലെ വച്ച് തലകൊണ്ടു തൊടുത്ത ഗോളില്‍  (52 minutes ago)

രണ്ട് വര്‍ഷം ഒരുമിച്ച് താമസിച്ചു ഒരു കുഞ്ഞിനും ജന്മം നല്‍കി; വിവാഹ ദിവസം വിവാഹവേദി ബുക്ക് ചെയ്‌തെന്ന് കള്ളം പറഞ്ഞ യുവാവിനെ യുവതി ഒഴിവാക്കി ഒറ്റയ്ക്ക് പാര്‍ട്ടി സംഘടിപ്പിച്ചു  (1 hour ago)

ചൈനയില്‍ മഴയായി പെയ്തിറങ്ങിയത് മത്സ്യങ്ങള്‍; അപൂര്‍വ്വ മഴയില്‍ അമ്പരന്ന് അധികൃതരും ശായസ്ത്ര ലോകവും  (2 hours ago)

പ്രതിസന്ധികളിലൂടെ ജീവിതം കടന്നു പോയ നാലുവര്‍ഷം; ആത്മവിശ്വാസം കൊണ്ടും ജീവിതം തിരികെപിടിച്ച കഥ തുറന്നു പറഞ്ഞ് സലിം കൂമാര്‍  (2 hours ago)

അതിരാത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് മോഹന്‍ലാല്‍, മമ്മൂട്ടി. ക്യാപ്റ്റന്‍ രാജു തുടങ്ങി ചിത്രത്തിലെ ഒമ്പത് കലാകാരന്‍മാര്‍ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്; തന്റെ ബന്ധങ്ങളെക്കുറിച്ച് മനസ്സു തുറന്ന് സീമ  (3 hours ago)

നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു; ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുകയാണ് നിങ്ങള്‍; നഗ്‌നരായ അച്ഛനും അമ്മയ്ക്കുമൊപ്പം നിഷ; കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ  (3 hours ago)

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ പോലെ മസിലു വേണോ? എങ്കില്‍ അറിയുക അദ്ദേഹത്തിന്റെ ഭക്ഷണ ക്രമം; റൊണാള്‍ഡോ ഒരു ദിവസത്തില്‍ ഭക്ഷണം കഴിക്കുന്നത് ആറ് പ്രാവശ്യം  (4 hours ago)

ലൈംഗികാരോപണത്തില്‍ കുടുങ്ങി ഒരു പ്രമുഖന്‍ കൂടി: ഡിസ്‌നി ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു  (4 hours ago)

കേരളത്തിലെ ജനങ്ങള്‍ ഇതറിയണം; സുരക്ഷാ പരിശോധ ഇല്ലാതെയാണ് കേരളത്തിലെ കുപ്പിവെള്ള വില്‍പന നടക്കുന്നത്;മലിനജലം വില്‍ക്കുന്ന പത്തു കമ്പനികള്‍ക്ക് ഭക്ഷ്യ വകുപ്പിന്റെ നോട്ടീസ്  (5 hours ago)

കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസെന്ന് തപ്‌സി പാനു  (5 hours ago)

ലോകചാമ്പ്യന്‍മാരെ തരിപ്പണമാക്കി മെക്‌സിക്കോയുടെ ആധികാരിക ജയം; മെക്‌സിക്കോയുടെ അട്ടിമറി ഗോള്‍ നേടിയത് 22കാരന്‍ ഹിര്‍വിംഗ്  (5 hours ago)

തന്നെയും അവര്‍ ക്ഷണിച്ചിരുന്നു.... വേശ്യാലയം നടത്തി പിടിയിലായവരെക്കുറിച്ച് ശ്രീറെഡ്ഡി  (5 hours ago)

ജര്‍മനി മെക്‌സികോ പോരാട്ടത്തിന് ആവേശത്തുടക്കം; ലോകകപ്പിലെ കിരീടം നിലനിര്‍ത്തുന്ന രാജ്യമാകാനൊരുങ്ങിയാണ് ജര്‍മനി; യോഗ്യതാ റൗണ്ടില്‍ പത്തില്‍ പത്തു കളികളും ജയിച്ച ടീമാണ് ജര്‍മനി  (5 hours ago)

കിടപ്പിലാകുന്ന കെ, എസ്.ആർ.ടി.സി ജീവനക്കാർ  (7 hours ago)

Malayali Vartha Recommends