രണ്ട് വര്‍ഷം ഒരുമിച്ച് താമസിച്ചു ഒരു കുഞ്ഞിനും ജന്മം നല്കി; വിവാഹ ദിവസം വിവാഹവേദി ബുക്ക് ചെയ്തെന്ന് കള്ളം പറഞ്ഞ യുവാവിനെ യുവതി ഒഴിവാക്കി ഒറ്റയ്ക്ക് പാര്‍ട്ടി സംഘടിപ്പിച്ചു
ഭര്ത്താക്കന്മാരോ കാമുകന്മാരോ തങ്ങളോട് പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കിലും പല സ്ത്രീകളും അവരോട് പൊരുത്തപ്പെട്ട് ജീവിച്ചാന് ശ്രമിക്കാറുള്ളവരാണ്. എന്നാല്‍ എല്ലാ പെണ്ണുങ്ങളും അങ്ങനെയല്ലതാനും. അങ്ങനെയങ്ങ് ക്ഷമിച്ച് ജീവിക്കാന്‍ ഡോര്‍സെറ്റിലെ ഹാരിയറ്റ് ബട്ലര് എന്ന യുവതി തയ്യാറായിരുന്നില്ലെ എന്നതാണ് ആ യുവതിയെ ഹീറോയാക്കിയത്. രണ്ട് കൊല്ലം പ്രണയിച്ചും ഒരുമിച്ച് താമസിച്ചും ഒരു കുഞ്ഞിന് ജന്മം നല്‍കിയും എന്നും ഒപ്പമുണ്ടായിരുന്നു കെവിന് റോഗേര്‍സ് എന്ന കാമുകനെ വിവാഹ ദിവസം വാഗ്ദാന ലംഘനത്തിന്റെ പേരില്‍ ഒഴിവാക്കി ചരിത്രമാണ് ഈ യുവതിക്കുള്ളത്.
തന്റെ വിവാഹവേദി കാമുകന് ബുക്ക് ചെയ്യണമെന്നത് ഹാരിയറ്റിന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു. എന്നാല്‍ അത് ബുക്ക് ചെയ്തെന്ന് തന്നോട് കാമുകന് കള്ളം പറഞ്ഞെത് തിരിച്ചറിഞ്ഞ ഹാരിയറ്റ് അദ്ദേഹവുമായുള്ള വിവാഹം വേണ്ടെന്ന് വയ്ക്കുകയും പ്രതികാരത്തോടെ ഒറ്റയ്ക്ക് പാര്‍ട്ടി നടത്തി വാര്‍ത്തകളില്‍ നിറയുകയുമായിരുന്നു. തങ്ങളുടെ ഹണിമൂണ്‍ ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്ന വീട്ടില്‍ വച്ച് 900 പൗണ്ടിന്റെ മനോഹരമായ വെഡിംഗ് ഗൗണ്‍ ധരിച്ച് തന്റെ കുട്ടിക്കൊപ്പം പാര്‍ട്ടി നടത്തുന്ന 32കാരിയായ ഹാരിയറ്റിന്റെ ചിത്രങ്ങള്‍ പുറത്ത് വട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha