ന്യൂജേഴ്സിയിലെ തലസ്ഥാന നഗരമായ ട്രെന്ഡനില് ആര്‍ട് ഫെസ്റ്റിവെലിനിടെ അക്രമികളുടെ വെടിവെപ്പില്‍ 22 പേര്‍ക്ക് പരിക്ക്
ന്യൂജേഴ്സിയിലെ തലസ്ഥാന നഗരമായ ട്രെന്ഡനില് ആര്‍ട് ഫെസ്റ്റിവെലിനിടെ അക്രമികളുടെ വെടിവെപ്പില്‍ 22 പേര്‍ക്ക് പരിക്കേറ്റു. പൊലീസ് നടത്തിയ തിരിച്ചടിയില്‍ അക്രമി എന്ന് സംശയിക്കുന്ന ഒരാള്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ 2.45ഓടെയാണ് രണ്ട് അക്രമികള്‍ ഫെസ്റ്റിവെല്‍ നഗരിയിലേക്ക് നുഴഞ്ഞു കയറി ഫെസ്റ്റിവെലിനെത്തിയ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അക്രമികള്‍ക്ക് നേരെ വെടിവെച്ചു. പൊലീസ് വെടിവെപ്പില്‍ അക്രമികളിലൊരാള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. 33 കാരനായ തഹൈജ് വെല്‍സ് ആണ് മരിച്ചത്. അക്രമിയെന്ന് സംശയിക്കുന്ന രണ്ടാമന് പൊലീസ് പിടിയിലാണ്. വെടിവെപ്പില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവ സ്ഥലത്തു നിന്ന് ഒന്നിലേറെ ആയുധങ്ങള്‍ കണ്ടെുത്തിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് ദ്വിദിന ഫെസ്റ്റിവെല്‍ റദ്ദാക്കി.
https://www.facebook.com/Malayalivartha