ഏഷ്യന്‍ ഗെയിംസില്‍ കൊറിയകള്‍ ഒന്നിച്ചു മല്‍സരിക്കുന്നതിനെപ്പറ്റി ചര്‍ച്ച
ഡോണാള്‍ഡ് ട്രംപ്-കിം ജോങ് ഉന്‍ കൂടിക്കാഴ്ചയ്ക്കു പിന്നാലെ, ഓഗസ്റ്റില്‍ ഇന്തൊനീഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഒന്നിച്ചു പങ്കെടുക്കുന്നതിനെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ഇരു കൊറിയകളിലെയും ഉദ്യോഗസ്ഥതല യോഗം അതിര്‍ത്തിഗ്രാമത്തില്‍ നടക്കും.
ഇരു രാജ്യങ്ങളും ഏഷ്യന്‍ ഗെയിംസില്‍ ഒന്നിച്ചു മല്‍സരിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ചയെന്നും ഇരു കൊറിയകളും തമ്മില്‍ സൗഹൃദ ബാസ്കറ്റ്ബോള്‍ മല്‍സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും ദക്ഷിണ കൊറിയന്‍ കായിക മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയയില്നടന്ന ശീതകാല ഒളിംപിക്സിലെ പരേഡില്‍ ഇരു രാജ്യങ്ങളും ഒന്നിച്ചാണു പങ്കെടുത്തത്. വനിതാ ഹോക്കിയില്‍ ഇരു രാജ്യങ്ങളുംചേര്‍ന്ന് ഒളിംപിക് ടീമും രൂപീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha